പഴശ്ശിരാജയ്ക്ക് ശേഷം പൂര്*ണമായും മലയാളത്തില്* ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന തമിഴ് സുപ്രീം സ്റ്റാര്* ശരത്കുമാറിന് പക്ഷേ കാര്യങ്ങള്* അത്ര അനുകൂലമല്ല. ‘എടച്ചേന കുങ്കന്*’ എന്ന ശക്തമായ കഥാപാത്രത്തിലൂടെ അരങ്ങേറ്റം നടത്തി വിസ്മയിപ്പിച്ചെങ്കിലും അതിനുമേലെയോ അതിനൊപ്പമോ നില്*ക്കുന്ന ഒരു കഥാപാത്രത്തെ നല്*കാന്* ശരത്തിന് കഴിഞ്ഞിട്ടില്ല.


ഒരിടത്തൊരു പോസ്റ്റുമാന്*, ദി മെട്രോ എന്നീ സിനിമകളാണ് ശരത്കുമാറിന്*റേതായി പിന്നീട് റിലീസായത്. ഇവ രണ്ടും കനത്ത പരാജയമാകുകയും ചെയ്തു. മോഹന്*ലാലിനൊപ്പം അഭിനയിച്ച ക്രിസ്ത്യന്* ബ്രദേഴ്സ് എന്ന സിനിമ മാര്*ച്ച് ആദ്യം റിലീസാകും. അത് വിജയമാകുമെന്നാണ് ശരത് പ്രതീക്ഷിക്കുന്നത്.

സിനിമകള്* തെരഞ്ഞെടുക്കുന്നതിലുള്ള പാളിച്ചയാണ് മലയാളത്തില്* താന്* പരാജയപ്പെടാന്* കാരണമെന്ന് തിരിച്ചറിഞ്ഞ ശരത്കുമാര്* ഇപ്പോള്* ശ്രീനിവാസനെ കൂട്ടുപിടിച്ചിരിക്കുകയാണ്. ശരത്കുമാറും ശ്രീനിവാസനും നായകന്**മാരാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോമോന്*. ശ്രീനിയാണോ ഈ സിനിമയുടെ തിരക്കഥ രചിക്കുന്നതെന്ന് അറിവായിട്ടില്ല.

2006ല്* പുറത്തിറങ്ങിയ ‘ഭാര്*ഗവചരിതം മൂന്നാം ഖണ്ഡം’ എന്ന ചിത്രത്തിന് ശേഷം ജോമോന്* നല്ല കഥകളില്ലാതെ സിനിമയെടുക്കില്ല എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. ഇടയ്ക്ക് മോഹന്*ലാല്*, പൃഥ്വിരാജ് ഇവരെ കേന്ദ്രമാക്കി സിനിമകള്* ആലോചിച്ചെങ്കിലും നടന്നില്ല. ഒടുവില്* ശ്രീനിവാസന്* തന്നെ ജോമോന്*റെ രക്ഷയ്ക്കെത്തുകയായിരുന്നു. പുതിയ സിനിമയുടെ പ്രഖ്യാപനം ഉടന്* ഉണ്ടാകുമെന്നാണ് സൂചന.

സാമ്രാജ്യം, അനശ്വരം, യാദവം, ജാക്പോട്ട്, കര്*മ, സിദ്ദാര്*ത്ഥ, ഉന്നതങ്ങളില്*, ഭാര്*ഗവചരിതം മൂന്നാം ഖണ്ഡം എന്നിവയാണ് ജോമോന്* സംവിധാനം ചെയ്ത സിനിമകള്*.


Keywords:Sreenivasan.Sarathkumar,Samrajyam,Anaswar am,Yadavam,Jackpot,Karma,Siddhartha,Jomon,Mohan lal, Prithviraj,tamil super star sarathkumar,The Metro,Oridathoru postuman