-
റഹ്*മാന്‍* വരില്ല, മമ്മൂട്ടി ട്രെയിനില്‍*!
ജയരാജ് മലയാളത്തില്‍* ഏറെ പ്രതീക്ഷയുണര്*ത്തിയ സംവിധായകനാണ്. ഭരതന്*റെ ശിഷ്യനായ ഈ സംവിധായകന്* അടുത്ത ഭരതനായി മാറുമെന്നുവരെ പ്രേക്ഷകര്‍* വിശ്വസിച്ചു. എന്നാല്‍* എല്ലാം തകിടം മറിയുകയായിരുന്നു. മികച്ച സിനിമകള്‍* ചെയ്യുമ്പോള്‍* തന്നെ തീരെ നിലവാരമില്ലാത്ത സൃഷ്ടികളും ഈ സംവിധായകനില്‍* നിന്നുണ്ടായി. ഒടുവില്‍* നിലവാരമില്ലാത്ത സിനിമകള്‍* തുടരെ നല്*കിയപ്പോള്* ജയരാജ് എന്ന പേര് കണ്ട് തിയേറ്ററില്‍* കയറുന്ന പതിവ് പ്രേക്ഷകര്‍* അവസാനിപ്പിച്ചു.
എങ്കിലും, ജയരാജ് ഒടുവില്‍* ചെയ്ത ‘ലൌഡ് സ്പീക്കര്‍*’ എന്ന സിനിമ പുതുമയുള്ള ഒന്നായിരുന്നു. അത് മലയാളികള്‍* സ്വീകരിക്കുകയും ചെയ്തു. വീണ്ടും ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കാനായിരുന്നു ജയരാജിന്*റെ പദ്ധതി. ‘ട്രാക്ക് വിത്ത് റഹ്*മാന്‍*’ എന്നായിരുന്നു സിനിമയുടെ പേര്. ഈ ചിത്രത്തില്‍* സാക്ഷാല്‍* എ ആര്* റഹ്*മാന്‍* അഭിനയിക്കുമെന്നായിരുന്നു വാര്*ത്ത. മമ്മൂട്ടി ഒരു പൊലീസ് ഓഫീസറായി അഭിനയിക്കുന്ന സിനിമയില്‍* ജയസൂര്യയും പ്രധാനവേഷം ചെയ്യുമെന്നായിരുന്നു വിവരം. പെട്ടെന്ന് ഈ സിനിമയുടെ നിര്*മ്മാണ പ്രവര്*ത്തനങ്ങള്* അവസാനിച്ചു.
പിന്നീട് പല വാര്*ത്തകള്* വന്നു. ജയറാമും സബിതാ ജയരാജും ഒന്നിക്കുന്ന ‘പകര്*ന്നാട്ടം’ എന്ന ചിത്രം ജയരാജ് സംവിധാനം ചെയ്യുന്നു എന്നായിരുന്നു അതിലൊന്ന്. ശാരദയെ നായികയാക്കി ‘നായിക’ എന്നൊരു സിനിമ ചെയ്യുന്നതായും വാര്*ത്തയെത്തി. ഇപ്പോഴിതാ ജയരാജിന്*റെ മമ്മൂട്ടിച്ചിത്രത്തിന്*റെ ഷൂട്ടിംഗ് മുംബൈയില്‍* ആരംഭിച്ചിരിക്കുന്നു. ‘ദി ട്രെയിന്‍*’ എന്നാണ് സിനിമയുടെ പേര്. ഈ സിനിമയില്‍* എ ആര്* റഹ്*മാന്‍* അഭിനയിക്കുന്നില്ല. അതായത് ‘ട്രാക്ക് വിത്ത് റഹ്*മാന്‍*’ എന്ന സിനിമ പേരുമാറി ‘ദി ട്രെയിന്‍*’ ആയതല്ല എന്നര്*ത്ഥം. കഥ അപ്പാടെ മാറിയിരിക്കുന്നു.
2006ല്‍* മുംബൈയില്‍* ട്രെയിനുകളില്‍* ഉണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലമാണ് പുതിയ സിനിമയ്ക്ക് സ്വീകരിച്ചിരിക്കുന്നത്. ഈ സ്ഫോടനം ഒരു മലയാളി കുടുംബത്തെ എങ്ങനെ ബാധിച്ചു എന്ന് നോക്കിക്കാണുകയാണ് സംവിധായകന്*. ആന്‍*റി ടെററിസ്റ്റ് സ്ക്വാഡ് കമാന്*ഡറായാണ് മമ്മൂട്ടി ഈ സിനിമയില്‍* വേഷമിടുന്നത്. ബോളിവുഡ് നായിക അഞ്ചല സബര്‍*വാള്* ആണ് നായിക.
സബിത ജയരാജ്, ജയസൂര്യ, ജഗതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സി എസ് ടി, നരിമാന്* പോയിന്*റ്, നവി മുംബൈ എന്നിവടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. പെട്ടെന്നുള്ള പ്രൊജക്ട് പ്രഖ്യാപനവും ചിത്രീകരണം ആരംഭിക്കലുമൊക്കെ ജയരാജിന് പതിവുള്ളതാണ്. എന്നാല്‍* ഒരു മമ്മൂട്ടിച്ചിത്രം ആ രീതിയില്‍* ആരംഭിച്ച് സിനിമാലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ് ജയരാജ്.
Keywords: Jayaraj,Sabitha Jayaraj,Jayasurya,Jagathy Sreekumar, CSD,Nariman Point,Navy Mumbai, Bollywood actor Anjala Sabarwal,Loudspeaker, Track with Rahman,Mammootty, The Train
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks