തനിക്ക് ഒരു നടനോടും മത്സരമില്ലെന്നും സൂപ്പര്*സ്റ്റാര്* പദവി താന്* ആഗ്രഹിക്കുന്നില്ലെന്നും ജനപ്രിയനായകന്* ദിലീപ്. പദവികളൊന്നും തനിക്ക് വലിയ കാര്യമായി തോന്നിയിട്ടില്ല. വര്*ഷങ്ങള്*ക്കപ്പുറം ആരെങ്കിലും മലയാള സിനിമയുടെ കണക്കെടുക്കുമ്പോള്* ദിലീപ് എന്നൊരു നടന്* ഇവിടെ ജീവിച്ചിരുന്നു എന്നെങ്കിലും തെളിയിക്കാന്* സാധിക്കണം - ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്* ദിലീപ് പറയുന്നു.


“ഞാന്* ആരോടും മത്സരിക്കുന്നില്ല. അങ്ങനെ എന്തെങ്കിലും ഒരു മത്സരമുണ്ടെങ്കില്* അത് ഞാന്* മുമ്പ് അവതരിപ്പിച്ച കഥാപാത്രങ്ങളോടു മാത്രമാണുള്ളത്. പുതിയ സിനിമയിലെ കഥാപാത്രം കഴിഞ്ഞ സിനിമയിലേതിനേക്കാള്* എത്രകണ്ട് നന്നാക്കാന്* കഴിയും എന്നേ ഞാന്* ചിന്തിക്കാറുള്ളൂ. ഞാന്* ഇതുവരെയെത്തിയത് നെഗറ്റീവുകളെ പോസിറ്റീവാക്കിയാണ്. നായക സങ്കല്*പ്പത്തിന് ചേര്*ന്ന ഒരു ഗുണവുമില്ലാത്തയാളാണ് ഞാന്*. സിനിമയില്* വന്ന കാലം മുതല്* പരിഹാസങ്ങള്* കേട്ടു. പൊക്കമില്ല, വണ്ണമില്ല, അഭിനയമല്ല എന്*റേത് മിമിക്രിയാണ്, അങ്ങനെ പലതും. ഇതെല്ലാം കേട്ട് തളര്*ന്നിരുന്നെകില്* ഞാന്* എവിടെയും എത്തില്ലായിരുന്നു. കഠിനാധ്വാനം കൊണ്ടാണ് ഞാന്* ഇതിനെയെല്ലാം മറികടന്നത്. എന്നെ കളിയാക്കിയവരുടെ പോലും സിനിമകളില്* അഭിനയിക്കാനും അവയെല്ലാം ഹിറ്റുകളാക്കാനും കഴിഞ്ഞു.” - ദിലീപ് വ്യക്തമാക്കി.

“നല്ല ഉയരവും ഭംഗിയുള്ള ശരീരവുമൊക്കെയുള്ള ആളായിരുന്നു ഞാന്* എങ്കില്* ദിലീപ് എന്ന നടന് ഇത്രത്തോളം വളര്*ച്ച ലഭിക്കില്ലായിരുന്നു. വ്യത്യസ്തമായ വേഷങ്ങള്* മാറിമാറിച്ചെയ്താണ് ഞാന്* പിടിച്ചുകയറിയത്. ഞാന്* എന്തുചെയ്താലും വിമര്*ശകര്* പറയും, ‘ഇത് മുമ്പ് മോഹന്*ലാല്* ചെയ്തതല്ലേ? മമ്മൂട്ടി ചെയ്തതല്ലേ?’. അങ്ങനെയാണെങ്കില്* അവര്* ചെയ്യാത്തത് എന്ത് എന്ന് അന്വേഷിച്ച് ഞാന്* ഇറങ്ങി. വ്യത്യസ്തമായ വേഷങ്ങള്* ചെയ്യാന്* തുടങ്ങിയത് അങ്ങനെയാണ്” - ദിലീപ് തന്*റെ വളര്*ച്ചയുടെ രഹസ്യം വ്യക്തമാക്കി.


Keywords: Super star, Dileep, Mammootty , Mohanlal,
I don't mind superstardom: Dileep