-
കാവലന്* കഴിഞ്ഞു, അസിന്* ഇനി രജനിക്കൊപ്പം

അസിന്* തമിഴകത്ത് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഗജിനിയിലൂടെ ഹിന്ദിയില്* അരങ്ങേറ്റം നടത്തിയെങ്കിലും മികച്ച പ്രൊജക്ടുകള്* ലഭിക്കാതിരിക്കുന്നത് അസിനെ അസ്വസ്ഥയാക്കുന്നുണ്ട്. സല്**മാനൊപ്പമുള്ള ‘റെഡി’ റിലീസ് ചെയ്യാനിരിക്കെ ചില ഹിന്ദി പ്രൊജക്ടുകള്* ചര്*ച്ചയിലാണെങ്കിലും തമിഴകത്ത് തനിക്ക് നഷ്ടമായ സിംഹാസനം തിരിച്ചുപിടിക്കാന്* തന്നെയാണ് അസിന്*റെ തീരുമാനം.
അസിന്* ഹിന്ദിയിലേക്ക് പോയതിന്*റെ ഒഴിവിലാണ് തമന്ന തമിഴില്* താരറാണിയായത്. ഇപ്പോള്* തമന്നയ്ക്ക് അല്*പ്പം ഡിമാന്*ഡ് കുറഞ്ഞുനില്*ക്കുന്ന അവസരത്തില്* ആഞ്ഞടിക്കാന്* തന്നെയാണ് അസിന്* ശ്രമിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച ‘കാവലന്*’ ഹിറ്റായതോടെ വലിയ താരങ്ങളുടെ സിനിമയില്* ഇടം നേടാനുള്ള ശ്രമമാണ് അസിന്* നടത്തുന്നത്.
പുതിയ വാര്*ത്ത, രജനീകാന്തിന്*റെ അടുത്ത സിനിമയായ ‘റാണ’യില്* ഒരു നായിക അസിന്* ആയിരിക്കും എന്നതാണ്. മൂന്നു നായികമാരാണ് ഈ സിനിമയില്* ഉള്ളത്. ദീപിക പദുക്കോണാണ് ഒരാള്*. അസിനെയും തീരുമാനിച്ചു കഴിഞ്ഞു. മൂന്നാമത്തെ നായിക ആരെന്ന് തീരുമാനമായിട്ടില്ല. എന്നാല്* അമീഷ പട്ടേലിനെ മൂന്നാമത്തെ നായികയായി തീരുമാനിച്ചു എന്ന് ചില റിപ്പോര്*ട്ടുകളുണ്ട്.
കെ എസ് രവികുമാര്* സംവിധാനം ചെയ്യുന്ന റാണയില്* മൂന്നു കഥാപാത്രങ്ങളെയാണ് രജനീകാന്ത് അവതരിപ്പിക്കുന്നത്. രവികുമാറിന്*റെ ദശാവതാരം, വരലാറ് എന്നീ സിനിമകളില്* അസിനായിരുന്നു നായിക. നൂറുകോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന റാണയുടെ സംഗീതം എ ആര്* റഹ്*മാന്*.
Keywords:Asin in ‘Rana’, Asin, Rajanikanth, Kavalan, Music A.R. Rahman,Ravikumar, Dhasavatharam,Varalar, Ameesha Ptel, Thamanna Ready
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks