വളരെ പ്രതീക്ഷയോടെ ഷൂട്ടിംഗ് തുടങ്ങി; പാതിവഴിയ്ക്ക് മുടങ്ങി. പിന്നെ ചടങ്ങ് തീര്*ക്കുന്നതുപോലെ ചിത്രമങ്ങ് പൂര്*ത്തിയാക്കി- ഷാഫി - ജയറാം ടീമിന്റെ മേക്കപ്പ്*മാന്* വളരെ വൈകി റിലീസിന് എത്തിയത് അങ്ങനെയാണ്. അത്ഭുതമെന്നു പറയട്ടെ, ചിത്രം കാണുമ്പോള്* തന്നെ ഈയൊരു ഏച്ചുകെട്ടല്* വളരെ വ്യക്തമാകും. കാരണം, നല്ല രീതിയില്* തുടങ്ങിയ ഒരു ചിത്രത്തിന്റെ ദയനീയ അന്ത്യമാണ് ഇവിടെ കാണാനാവുക. കുറ്റം കഥാകൃത്തും സംവിധായകനുമായ ഷാഫിയും തിരക്കഥാകൃത്തുക്കള്* ആയ സച്ചിയും സേതുവും തന്നെ ഏറ്റെടുക്കേണ്ടിവരും.

ഇവന്റ് മാനേജ്മെന്റ്റ് സ്ഥാപനം നടത്തി പൊളിഞ്ഞു 40 ലക്ഷത്തിന്റെ കടക്കാരനാണ് ബാ*ലു(ജയറാം). ബാലു കടക്കാരനാകുന്നതിനു മുന്*പ് പറഞ്ഞുറപ്പിച്ച കല്യാണത്തിലെ വധുവാണ് സൂര്യ(ഷീല കൗര്*). വിവാഹം നടന്നില്ലെങ്കിലും ബാലുവിനെ പ്രണയിക്കുന്ന സൂര്യ, വീട്ടുകാര്* തനിക്കു നിശ്ചയിച്ച പുതിയ കല്യാണത്തിന്റെ തലേന്ന് ബാലുവിന്റെ കൂടെ ജീവിക്കാന്* എത്തുന്നു. അറുനൂറ്റമ്പത് രൂപമാത്രം കൈവശമുള്ള അവരുടെ വിവാഹത്തിന് നേതൃത്വം കൊടുക്കുന്നതും ആദ്യരാത്രിയിലേക്ക് ഒരു താമസസ്ഥലം തരപ്പെടുത്തിക്കൊടുക്കുന്നതും ബാലുവിന്റെ സുഹൃത്തും സിനിമയിലെ പ്രൊഡക്ഷന്* കണ്**ട്രോളറുമായ കിച്ചു (സുരാജ് വെഞ്ഞാറമൂട്)വാണ്.

കിച്ചു അപ്പോള്* വര്*ക്ക് ചെയ്യുന്ന ചിത്രത്തിന് ഒരു നായികയെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. നായികയാണെന്ന പേരില്* ചിത്രത്തിന്റെ സംവിധായകന്* സിദ്ദാര്*ത്ഥ്(സിദ്ദിഖ്)നു മുന്നില്* സൂര്യയെ അയയ്ക്കാന്* ബാലുവും കിച്ചുവും നിര്*ബന്ധിതരാകുന്നു. സൂര്യയെ കണ്ട സിദ്ദാര്*ത്ഥ് അവളെ അനാമിക എന്ന പേര് നല്*കി തന്റെ സിനിമയിലെ നായികയാക്കുന്നു. അനാമികയയി മാറിയ സൂര്യയുടെ മേക്കപ്പ്*മാനായി ബാലുവിനും അഭിനയിക്കേണ്ടിവരുകയാണ്. തുടര്*ന്ന് സൂര്യയുടെയും ബാലുവിന്റെയും ജീവിതത്തില്* ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയാന്* ശ്രമിക്കുന്നത്.


ആദ്യ പകുതി വലിയ കുഴപ്പമില്ലാതെ അവസാനിപ്പിച്ച സംവിധായകനും തിരക്കഥാകൃത്തും രണ്ടാം പകുതിയിലും ക്ലൈമാക്സിലും ക്ഷമ പരീക്ഷിക്കുകയാണ്. കഥയറിയാതെ ആട്ടം നടത്തുകയാണ് പിന്നീട് താരങ്ങള്*. ആകെയൊരു കണ്*ഫ്യൂഷന്*, ഇത് ചിത്രത്തിലും ദൃശ്യമാണ്. സിനിമ എങ്ങോട്ട് കൊണ്ടുപോകണമെന്നോ എങ്ങനെ അവസാനിപ്പിക്കണമെന്നോ നിശ്ചയമില്ലാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. ഒടുക്കം കണ്ടു പഴകിയ ഒരു ദുര്*ബലമായ ക്ലൈമാക്സും. ആദ്യാവസാനം വളരെ രസകരമായി ചിത്രം ഒരുക്കാറുള്ള 'ഷാഫി എഫക്റ്റ്' ഈ ചിത്രത്തില്* കാണാനാവില്ല. നല്ലരീതിയില്* അവതരിപ്പിക്കാവുന്ന ഒരു പശ്ചാത്തലം ഉണ്ടായിരുന്നിട്ടും അത് ഉപയോഗിക്കാതെ വളരെ അമച്വര്* രീതിയാണ് അവലംബിച്ചിരിക്കുന്നത്. രസകരമായി തോന്നുന്ന സീനിനു തൊട്ടു പിന്നാലെ അതിനെ വീഴ്ത്തുന്ന രംഗങ്ങള്*...

ഷാഫിയുടെ ചിത്രങ്ങളില്* ഏറ്റവും അനാകര്*ഷകമായ ക്ലൈമാക്സ് ആയിരിക്കും ഇത്. ഷാഫിയുടെ ചോക്ലേറ്റിനു രചന നിര്*വഹിച്ച സച്ചി-സേതു ടീമിന്റെ വളര്*ച്ച പിന്നോട്ടാണെന്ന് തോന്നുന്നു. അനാകര്*ഷകമായ സീനുകളും സംഭാഷണങ്ങളും(ഡബിള്* മീനിങ്ങുള്ളവ)ചിത്രത്തില്* ധാരാളമുണ്ട്. തിരക്കഥയില്* ഒരു പാകതയില്ലായ്മ തോന്നിപ്പിക്കും. മലയാള സിനിമ കണ്ടു മറന്ന സീനുകള്* കുത്തി നിറയ്ക്കാന്* ശ്രമിച്ചത്* തന്നെ പ്രധാന വീഴ്ചയാണ്. ഒരു നല്ല ത്രെഡിനെ എങ്ങനെ രസകരമായ തിരക്കഥയാക്കി മാറ്റാം എന്ന കാര്യത്തില്* സച്ചിയും സേതുവും ഏറെക്കാര്യങ്ങള്* പഠിക്കാനുണ്ട് എന്ന് ഓര്*മപ്പെടുത്തുന്നു ഈ ചിത്രം.

പേരില്* വ്യത്യാസം ഉണ്ടെങ്കിലും ജയറാം മുമ്പ് ചെയ്ത കഥാപാത്രം തന്നെയാണ് ബാലു. സത്യന്* അന്തിക്കാട് സംവിധാനം ചെയ്ത 'കൊച്ചുകൊച്ചു സന്തോഷങ്ങള്*' എന്ന സിനിമയുമായി പല സാദൃശ്യവും ജയറാമിന്റെ കഥാപാത്രത്തിനുണ്ട്. പിന്നെ ഭാര്യയെ മനസിലാക്കാന്* പറ്റാത്ത ഒരു ശരാശരി മലയാളിയുടെ വികാര വിചാരങ്ങളും. എങ്കിലും ഇതിലെ താന്റെ വേഷത്തോട് ജയറാം നീതി പുലര്*ത്തിയിട്ടുണ്ട്.

നായികയായി ഷീലയും ശോഭിച്ചു. ഷീലയ്ക്ക് മലയാളത്തില്* ലഭിച്ച ഏറ്റവും പ്രാധാന്യമുള്ള വേഷമായിരുന്നു ഇത്. ജനാര്*ദ്ദനന്റെ നിര്*മാതാവും ജഗതിയുടെ പലിശ്ശക്കാരന്* വറീതും നന്നായിട്ടുണ്ട്. സിദ്ധിഖ്, സലിം കുമാര്*, കല്*പ്പന, സൈജു കുറുപ്പ്, ബാബു നമ്പൂതിരി, ജഗദീഷ് എന്നിവരാണ് മറ്റു താരങ്ങള്*. സിനിമയ്ക്കുള്ളിലെ സിനിമ പ്രമേയമായതിനാല്* കുഞ്ചാക്കോ ബോബന്*, പൃഥ്വിരാജ് എന്നിവര്* തങ്ങളുടെ സ്വന്തം പേരിലും അഭിനയിച്ചു.

ഇതില്* പൃഥ്വിരാജിന്റെ കഥാപാത്രം വളരെ നിര്*ണായകമാണെന്നും അതിനാല്* ഈ വേഷം ചെയ്യാന്* പൃഥ്വിതന്നെ വേണമെന്നുമായിരുന്നു സംവിധായകന്* നേരത്തെ പറഞ്ഞിരുന്നത്. അങ്ങനെ ഡേറ്റ് ഇല്ലാത്തതിന്റെ പേരില്* പൃഥ്വിയ്ക്ക് വേണ്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് പോലും മാറ്റിവയ്ക്കേണ്ടിവന്നു. ഒടുക്കം സിനിമ ഇറങ്ങിയപ്പോഴോ? പൃഥ്വി അവതരിപ്പിച്ചില്ലെങ്കിലും ഒരു കുഴപ്പവും വരാത്ത കഥാപാത്രവും( വെറുതെ നിര്*മാതാവിന്റെ സമയവും പണവും കളയാന്*).

കൈതപ്രം രചിച്ച് വിദ്യാസാഗര്* സംഗീതം നല്*കിയ പാട്ടുകളാണ് സിനിമയിലുള്ളത്. അവ സിനിമയ്ക്കുള്ളിലെ സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ചുണ്ട് എന്നതില്* കവിഞ്ഞു വലിയ പ്രയോജനമൊന്നുമില്ല. അഴകപ്പന്റെ ക്യാമറ നല്ല ദൃശ്യങ്ങളാണ് പകര്*ത്തിയത്.

രജപുത്ര ഫിലിംസിന് വേണ്ടി രഞ്ജിത്ത് ആണ് ചിത്രം നിര്*മ്മിച്ചത്*. ഇതില്* ക്യാമറാമാനായി അദ്ദേഹം ഏതാനും സീനുകളില്* അഭിനയിച്ചിട്ടുമുണ്ട്. എല്*സമ്മ എന്ന ആണ്*കുട്ടി അപ്രതീക്ഷിത വിജയം രഞ്ജിത്തിനു നല്*കിയപ്പോള്* വിജയം പ്രതീക്ഷിച്ച, ഏറെ സമയം ചെലവിട്ട മേക്കപ്പ്*മാന്* നിരാശപ്പെടുത്തുകയാണ്.


മേക്കപ്പ്*മാന്* ഇടയ്ക്ക് വച്ച് നിര്*ത്തി മേരിക്കുണ്ടൊരു കുഞ്ഞാട് ചെയ്യാന്* പോയ ഷാഫി ഇതേ അര്*ഹിക്കുന്നുള്ളൂ. കുഞ്ഞാട് ചെയ്തശേഷം ചിത്രീകരിച്ച ഭാഗങ്ങളാവും മേക്കപ്പ്*മാനില്* മുഴച്ചു നില്*ക്കുന്നത്. സംവിധായകനോ നായകനോ അല്ല താരം, തിരക്കഥ തന്നെയാണ് അതെന്ന് ഒരിക്കല്*ക്കൂടി തെളിയിക്കാന്* കഴിഞ്ഞതില്* ഷാഫിയ്ക്ക് അഭിമാനിക്കാം.

വാതില്*പ്പുറം

നായിക താമസിക്കുന്ന ഹോട്ടല്* മുറിയ്ക്ക് ചുറ്റും രാത്രി ഉറക്കമിളച്ചു വട്ടം കറങ്ങുകയും കൊച്ചുവര്*ത്തമാനം പറയാന്* കൊതിക്കുകയും ചെയ്യുന്ന നിര്*മാതാവും സംവിധായകനും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സിനിമാലോകത്തെ ഞരമ്പ്* രോഗികള്*ക്ക് ഇത് 'ഫീലിംഗ്സ്' ഉണ്ടാക്കിയേക്കാം. ആരൊക്കെ ഇതില്* വരുമെന്ന് സിനിമാക്കാര്*ക്ക്* മാത്രമേ അറിയൂ എന്നതിനാല്* അപകടമില്ല.