-
ഗാനഗന്ധര്*വന് 6000 രൂപ തിരികെക്കിട്ടി

സംസ്ഥാന സര്*ക്കാറിന്റെ സ്വാതി പുരസ്*കാരം ഗാനഗന്ധര്*വന്* കെജെ യേശുദാസിന് സമ്മാനിച്ചു. സെക്രട്ടേറിയറ്റിലെ ദര്*ബാര്* ഹാളില്* നടന്ന ചടങ്ങില്* മന്ത്രി എം.എ. ബേബിയില്* നിന്നാണ് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്*കാരം അദ്ദേഹം ഏറ്റുവാങ്ങിയത്. അവാര്*ഡ് തുക ബജറ്റില്* പ്രഖ്യാപിച്ച 'ഹൃദയരാഗം ഹൃദയ താളം' പദ്ധതിക്കായി നല്*കുമെന്ന് യേശുദാസ് വ്യക്തമാക്കി.
ചടങ്ങിനിടെ സര്*ക്കാരിന്റെ മറ്റൊരു അപൂര്*വ സമ്മാനവും ഗാനഗന്ധര്*വനെ കാത്തിരിയ്ക്കുന്നുണ്ടായിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് യേശുദാസ് സംഗീത നാടക അക്കാദമിയ്ക്ക് വേണ്ടി ചെലവാക്കിയ ആറായിരം രൂപ തിരികെ നല്*കി മന്ത്രി എംഎ ബേബിയാണ് യേശുദാസിനെ വിസ്മയിപ്പിച്ചത്. സ്വാതി സംഗീത പുരസ്*കാരമായ ഒരു ലക്ഷം രൂപയ്*ക്കൊപ്പം മറ്റൊരു കവറിലിട്ടാണ് 6000 രൂപ നല്*കിയത്. അക്കാദമി യേശുദാസിന് മടക്കി നല്*കേണ്ടതായിരുന്നു ഈ തുക.
വര്*ഷങ്ങള്*ക്ക് മുമ്പ് യേശുദാസ് അക്കാദമി ചെയര്*മാനായിരുന്ന കാലത്ത് കലാകാരന്മാര്*ക്ക് സ്വര്*ണത്തിന്റെ ചെറിയ പതക്കം നല്*കാന്* തീരുമാനിച്ചിരുന്നു. ഇതിനായി 6000 രൂപയാണ് ചെലവാക്കിയത്. എന്നാല്* പണം അനുവദിയ്ക്കാന്* ചില സാങ്കേതികതടസ്സങ്ങളുണ്ടായി. രണ്ട് വര്*ഷത്തിന് ശേഷം യേശുദാസ് രാജിവെയ്ക്കുകയും ചെയ്തു.
പഴയകാലത്തെ സംഭവം അടുത്തിടെ യേശുദാസ് മന്ത്രി എംഎ ബേബിയോട് സാന്ദര്*ഭികമായി പറഞ്ഞിരുന്നു. വെറുതെ പറഞ്ഞതാണെങ്കിലും ഇക്കാര്യം പരിശോധിയ്ക്കാന്* മന്ത്രി അക്കാദമിയ്ക്ക് നിര്*ദ്ദേശം നല്*കി. തുടര്*ന്നാണ് ഈ തുകയും സ്വാതി പുരസ്*കാരത്തോടൊപ്പം മടക്കിനല്*കാന്* തീരുമാനിച്ചത്.
അക്കാദമി മടക്കിത്തന്ന തുക ഏതെങ്കിലും നല്ല കാര്യത്തിന് ഉപയോഗിക്കണമെന്നാണ് ആഗ്രഹിയ്ക്കുന്നതെന്ന് ഗാനഗന്ധര്*വന്* പറയുന്നു. അന്ന് മുടക്കിയ പണത്തിന് പലിശ വാങ്ങിയിട്ടില്ല. അതിന് രസീത് നല്*കുമെന്നും ഗായകന്* പറയുന്നു.
Keywords: K.J Yesudas, Swathi Puraskaram, music, play back singer, malayalam film
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks