ഒരിറ്റു നനവ്* പോലും ഇല്ലാതെ വറ്റു വിണ്ടു കിടന്ന എന്റെ ഹൃദയത്തില്* ഒരു രക്ഷയകെ പോലെ നീ കടന്നു വന്നു
നീ അവിടെ വെള്ളമായി തണുപ്പായി തണലായി
ചിന്നമായ് കിടന്ന എന്റെ മനസ്സിനെ നീ ചേര്*ത്തു വെച്ചു ..
പാപങ്ങളുടെ ഭീകരമായ ഇരുണ്ട താഴ്വരയില്* ഗതി ഇല്ലാതെ അലയുകയായിരുന്നു അത് വരെ ഞാന്* ..

ഒരിക്കലും ഞാന്* അറിഞ്ഞിട്ടിലതിരുന്ന ഒരു സ്നേഹം നീ എനിക്ക് തന്നു

അത് എന്റെ ജീവിതത്തില്* ഒരു വെളിച്ചമായി
പുലരിയും നിലവും നീ എനിക്ക് കാണിച്ചു തന്നു
രാവും പകലും ഞാന്* അറിഞ്ഞു
നന്മയും തിന്മയും തിരിച്ചറിയാന്* നീ എന്നെ പഠിപിച്ചു
സ്നേഹവും ക്ഷമയും നിന്നില്* നിന്നും ഞാന്* കണ്ടു

എന്റെ ഹൃദയത്തില്* ഒരു തൈ* * നാട്ടു നീ പോയി

അതില്* പൂ വിരിയുന്ന വിരിയുന്ന അന്ന് നമ്മള്* ഒന്നാകും എന്ന് നീ പറഞ്ഞു
കാത്തിരുന്ന് ഞാന്* .. ദിവസവും അതിനെ സംരക്ഷിച്ചു ..
വെയിലത്തും മഴയത്തും തനുപ്പതും ഞാന്* അതിനു കാവല്* ആയ് ..
നിന്റെ തിരിച്ചു വരവും കാത്തു ഞാന്* ഇരുന്നു ..
വര്*ഷങ്ങള്* കടന്നു പോയി
നിന്നെ മാത്രം സ്വപ്നം കണ്ടു ഞാന്* ജീവിച്ചു
നീ എന്റെ ഹൃദയത്തില്* നാട്ടു തന്ന സന്തോഷം എന്ന ചെടിയില്* മൊട്ടുകള്* വിരിഞ്ഞില്ല
എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന നിന്നെ ഞാന്* കണ്ടില്ല ..
നീ എനിക്ക് എല്ലാം തന്നു പോയെങ്കിലും
നീ അരികില്* ഉണ്ടെങ്കിലെ അതെല്ലാം എന്നില്* അര്*ഥം ഉള്ളത് ആകു എന്ന സത്യം നീ അറിഞ്ഞില്ല എന്ന് ഞാന്* കരുതി

എന്റെ ഹൃദയം വീണ്ടും പഴയത് പോല ആകുവാന്* തുടങ്ങി

നിന്റെ പരിപാലന എന്ന വെള്ളം എനിക്ക് കിട്ടാതെ ആയ്
നീ തന്ന അടുപ്പം എന്ന തണുപ്പും സാന്നിദ്യം എന്ന തണലും എനിക്ക് ലഭിച്ചില്ല


ഒരിക്കല്* അതികഠിനമായ ഒരു ചൂട്* കാറ്റു എന്റെ ഹൃദയത്തില്* വീശി ..

അതില്* നീ നട്ട ചെടി ആടി ഉലഞ്ഞു
എന്റെ ഹൃദയത്തില്* നിന്നെ അത് പറിഞ്ഞു പോകാതെ ഇരിക്കാന്* ഞാന്* ശ്രമിച്ചു എങ്കിലും എനിക്ക് അതിനു കഴിഞ്ഞില്ല
എങ്കിലും ഞാന്* മുറുക്കെ പിടിച്ചു .. അതിലെ മുള്ളുകള്* എന്റെ കൈയ്കളില്* തറച്ചു കയറി .. ചോരത്തുള്ളികള്* നിലത്തു വീണു
കാത്തിരിപ്പിന്റെ വിരഹം ഉണ്ടായിരുന്ന ആ രക്തം വീണു എന്റെ ഹൃദയം വിണ്ടു കീറി
വീണ്ടും ഇരുട്ടു വ്യാപിച്ചു ..


പിന്നെടെപോഴോ ഒരു ഉറക്കത്തില്* നിന്ന് എന്ന പോലെ ഞാന്* എഴുനേറ്റു

നിന്നെ ഓര്*ത്ത് ഞാന്* കരയവേ കാര്*മേഘങ്ങള്* ചേര്*ന്ന് കൂടി ... മഴ പെയ്തു
ആ മഴത്തുള്ളികള്* എന്റെ ഹൃദയത്തെ നനച്ചു ,മാറ്റങ്ങള്* ഉണ്ടാക്കി
നീ എന്റെ അടുക്കല്* ഉള്ളത് പോലെ എനിക്ക് തോന്നി ...


ഞാന്* തിരിച്ചറിഞ്ഞു മരണം എന്ന വിധിയ്ക്കു നീ കീഴ്പെട്ടു എന്ന്

എന്നില്* ഉണ്ടായ ആ ചൂട്* കാറ്റുഎന്നില്* നിന്ന് ഉള്ള നിന്റെ വേര്*പാട്* ആയിരുന്നു ..
ആ മഴ നീ എനിക്ക് വേണ്ടി നല്*കിയത് ആണ്
അത് പോലെ കുറെ നല്ല ഓര്*മ്മകള്* നീ എനിക്ക് നല്കിയിരുന്നില്ലേ ..


Keywords: cherukadha, kadhakal, kavithakal, malayalam kavithakal,short story
,verpadu