വര്*ഷങ്ങള്* നീണ്ട കാത്തിരിപ്പിനൊടുവില്* മോഹന്*ലാല്* ചിത്രം സ്വപ്നമാളിക തീയേറ്ററുകളിലേക്ക്. മാര്*ച്ച് ആദ്യ വാരം തന്നെ ചിത്രം പ്രദര്*ശനത്തിനെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്*ത്തകര്*.

മോഹന്**ലാല്* ആദ്യമായി കഥയെഴുതുന്ന ചിത്രമാണ് സ്വപ്നമാളിക. ആദ്ധ്യാത്മിക തലത്തിലുള്ള ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ബനാറസിലും കേരളത്തിലുമായി ചിത്രീകരിച്ച സിനിമയില്* ഡോ അപ്പു എന്ന കഥാപാത്രത്തെയാണ് മോഹന്**ലാല്* അവതരിപ്പിക്കുന്നത്.

തന്റെ അച്ഛന്റെ അന്ത്യ കര്*മ്മങ്ങള്* നിര്*വഹിക്കാന്* ഡോ അപ്പു ബനാറസിലെത്തുന്നു. അയാള്* അവിടെ ഒരു വിദേശ യുവതിയെ പരിചയപ്പെടുന്നു. തിരിച്ചറിയാനാകാത്ത എന്തോ ഒന്ന് അവരുമായി അപ്പുവിനെ അടുപ്പിക്കുന്നു. ഒരു ദിവസം അപ്പുവിനെ കാണാതാകുന്നു. തുടര്*ന്ന് നിഗൂഡവും ത്രില്ലിംഗും ആയ ചില സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

വിദേശ യുവതിയെ അവതരിപ്പിക്കുന്നത് എലീനയെന്ന ഇസ്രയേല്* നടിയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ ബി ദേവരാജനാണ്. മോഹന്**ലാലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് ബാബുവാണ്.