-
വേരുകള്* മറക്കില്ല, കടപ്പാട് വിനയനോട്: ജയŒ

താന്* ഒരിക്കലും തന്*റെ വേരുകള്* മറക്കില്ലെന്നും മലയാള സിനിമയില്* ഏറ്റവും കടപ്പാടുള്ളത് സംവിധായകന്* വിനയനോടാണെന്നും നടന്* ജയസൂര്യ. ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിനയനോടുള്ള തന്*റെ ബഹുമാനം താരം ആവര്*ത്തിച്ച് പ്രകടമാക്കിയത്.
“ഞാന്* ഒരിക്കലും എന്*റെ വേരുകള്* മറന്നിട്ടില്ല. ഞാന്* ആരായിരുന്നു എന്ന കാര്യവും മറക്കില്ല. ഒരു വ്യക്തി എന്ന നിലയില്* ഞാന്* ഒരു മാറ്റത്തിനും വിധേയനായിട്ടില്ല. എന്*റെ നേട്ടങ്ങള്*ക്കും വിജയങ്ങള്*ക്കും പലരോടും കടപ്പാടുണ്ടെങ്കിലും ഏറ്റവും കടപ്പെട്ടിരിക്കുന്നത് എന്നെ സിനിമയില്* ആദ്യമായി പരിചയപ്പെടുത്തിയ വിനയന്* സാറിനോടാണ്.” - ജയസൂര്യ പറയുന്നു.
“ഒരു മിമിക്രി ആര്*ട്ടിസ്റ്റെന്ന നിലയില്* നിന്ന് തൊഴില്* പരമായി ഞാന്* ഏറെദൂരം മുന്നോട്ടുവന്നിട്ടുണ്ട്. ക്യാമറയുടെ മുന്നില്* ഞാന്* ഒരു നടനാണ്. എന്നാല്* എന്*റെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നും ഞാന്* ചെയ്യില്ല.” - ജയസൂര്യ വ്യക്തമാക്കി.
താന്* അഭിനയിച്ച വളരെക്കുറച്ചു ചിത്രങ്ങളേ തനിക്ക് ഇഷ്ടമുള്ളൂ എന്നും ജയസൂര്യ പറയുന്നു. “ഇത്രയും കാലത്തെ അഭിനയജീവിതത്തിനിടയില്* വളരെ കുറച്ചു സിനിമകളേ എനിക്ക് ഇഷ്ടമുള്ളൂ. സ്വപ്നക്കൂട്, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്*, കംഗാരു, പോസിറ്റീവ്, ചതിക്കാത്ത ചന്തു, പത്താം നിലയിലെ തീവണ്ടി, വൈരം, ക്ലാസ്മേറ്റ്സ്, അറബിക്കഥ, കോക്*ടെയില്*, ഫോര്* ഫ്രണ്ട്സ്, ഗുലുമാല്* തുടങ്ങിയവ.” - ജയസൂര്യ പറഞ്ഞു.
Keywords:Vinayan is my Godfather: Jayasurya,swapnakoodu,kangaroo,positive,chathikath a chanthu,vairam,classmates,arabikadha,cocktail,four friends, gulumal,jayasurya,director vinayan
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks