-
സോപ്പിടാന്* കാവ്യ വരുന്നു

മലയാളിയെ സോപ്പിടാന്* കാവ്യ വരുന്നു, തമാശയല്ല, കോടികള്* മറിയുന്ന കേരളത്തിലെ സോപ്പ് വിപണി ലക്ഷ്യമിടുന്ന പൊതുമേഖലാ സ്ഥാപനമായ കേരള സോപ്*സിന്റെ ബ്രാന്*ഡ് അംബാസിഡറായാണ് കാവ്യയെത്തുന്നത്. കേരളാ സോപ്*സിന്റെ ബ്രാന്*ഡ് അംബാസഡറാവാന്* പ്രതിഫലേച്ഛ കൂടാതെയാണ് കാവ്യ തയ്യാറായത്.
ചൊവ്വാഴ്ച കോഴിക്കോട് ബീച്ച് മറൈന്* ഗ്രൗണ്ടില്* വൈകിട്ട് ആറിനു നടക്കുന്ന ചടങ്ങില്* സംസ്ഥാന വ്യവസായ മന്ത്രി എളമരം കരീം കാവ്യയുടെ നിയമനം പ്രഖ്യാപിയ്ക്കുക.
ചടങ്ങില്* ബ്രാന്*ഡ് അംബാസഡറാവാനുള്ള അഭ്യര്*ഥന സ്വീകരിച്ചുകൊണ്ട് കാവ്യാ മാധവന്* സംസാരിക്കും. ചടങ്ങില്* പ്രശസ്ത സിനിമാ താരങ്ങളും സംബന്ധിക്കും. തുടര്*ന്ന് കലാഭവന്* മണിയുടെ നേതൃത്വത്തില്* സംഗീത നിശ അരങ്ങേറും.
വമ്പന്* ബ്രാന്*ഡുകള്* വാഴുന്ന സോപ്പ് വിപണിയില്* ആധിപത്യം ഉറപ്പിയ്ക്കാന്* ശ്രമിയ്ക്കുന്ന കേരള സോപ്*സിന് കാവ്യയുടെ വരവ് സഹായിക്കുമെന്ന് തന്നെ കരുതാം
Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks