രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളില്* ഒന്നായ ഭാരതി എയര്**ടെല്* പ്രതിമാസം 2000 രൂപാ നിരക്കില്* ‘അണ്**ലിമിറ്റഡ്’ 3ജി നല്**കും. ഡല്**ഹിയിലും പ്രാന്ത പ്രദേശങ്ങളായ ഗുഡ്ഗാവ്*, ഫരീദാബാദ്, നോയ്ഡ എന്നിവിടങ്ങളില്* വ്യാഴാഴ്ച 3ജി സേവനം ആരംഭിച്ച എയര്**ടെല്* ഇപ്പോള്* തന്നെ ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്*, മൈസൂര്*, മണിപ്പാല്*, ഉഡുപ്പി, ജയ്പ്പൂര്* എന്നിവിടങ്ങളില്* 3ജി സേവനം നല്**കിവരുന്നുണ്ട്.


എയര്**ടെല്* 3ജി നെറ്റ്*വര്*ക്ക് ഉപയോഗിക്കുന്ന പ്രീപെയ്ഡ് - പോസ്റ്റ്*പെയ്ഡ് ഉപയോക്താക്കള്* സാധാരണ നിരക്ക് അനുസരിച്ച് 750 രൂപയാണ് 2 ജിബി ഡാറ്റ ഡൌണ്**ലോഡ് ചെയ്യാന്* നല്**കേണ്ടത്. എന്നാല്* എയര്**ടെല്ലിന്റെ ‘ഫ്ലെക്സിഷീല്**ഡ്’ സ്കീം ഉപയോഗിക്കുകയാണെങ്കില്* ‘അണ്**ലിമിറ്റഡ്’ ഡൌണ്**ലോഡിന് വെറും 2000 രൂപ നല്**കിയാല്* മതിയാകും. ഒന്നേക്കാല്* ജിബിക്ക് 675 രൂപാ നിരക്കില്* ബില്* 2000 ആകുന്നതുവരെ 3ജി സ്പീഡില്* ഡാറ്റ ഡൌണ്**ലോഡ് ചെയ്യാം. ബില്* 2000 രൂപാ ആയാലും ഡാറ്റാ ഡൌണ്**ലോഡിംഗ് നടക്കും. പക്ഷേ 20 കെ*പി*ബി*എസ് സ്പീഡേ ഉണ്ടാവുകയുള്ളൂ. ഒപ്പം, ഇത് സൌജന്യവുമായിരിക്കും.

“മാര്*ച്ച് മാസം അവസാനത്തോടെ രാജ്യത്തെ 40-45 നഗരങ്ങളില്* 3ജി സേവനം എത്തിക്കണമെന്നാണ് എയര്**ടെല്ലിന്റെ ആഗ്രഹം. ആയിരം നഗരങ്ങളില്* നെറ്റ്*വര്*ക്ക് കവറേജും ഇക്കാലയളവില്* ഞങ്ങള്* സൃഷ്ടിക്കും. ഇപ്പോള്* തന്നെ ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്*, മൈസൂര്*, മണിപ്പാല്*, ഉഡുപ്പി, ജയ്പ്പൂര്* എന്നിവിടങ്ങളില്* ഞങ്ങള്* 3ജി സേവനം നല്**കിവരുന്നുണ്ട്. ഈ മാസം അവസാനത്തോടെ 13 3ജി സര്*ക്കിളുകളിലും ഞങ്ങള്* പ്രവര്*ത്തനം ആരംഭിക്കും” - ഭാരതി എയര്**ടെല്* പ്രസിഡന്റ് അതുല്* ബിണ്ടാല്* പറഞ്ഞു.

ലൈവ് ടിവി, ‘ഓണ്* ഡിമാന്*ഡ് ടിവി’, വീഡിയോ കോളിംഗ് സൌകര്യം, ഹൈസ്പീഡ് ഇന്റര്*നെറ്റ്, സോഷ്യല്* നെറ്റ്*വര്*ക്ക് സൈറ്റുകളിലേക്കുള്ള പ്രവേശനം തുടങ്ങി ഒട്ടേറെ സൌകര്യങ്ങളാണ് എയര്**ടെല്* 3ജി തരുന്നത്. ഒരാഴ്ചയില്* 20 മിനിറ്റ് എയര്*ടെല്* 3ജി മൊബൈല്* ടിവി ആസ്വദിക്കാന്* 40 രൂപയാണ് ഈടാക്കുക. വീഡിയോ കോളിന് സെക്കന്റിന് 5 രൂപാ ഈടാക്കും. എത്ര ഡാറ്റ ഡൌണ്**ലോഡ് ചെയ്തിട്ടുണ്ടെന്നും എത്ര നിരക്ക് ആയിട്ടുണ്ടെന്നും ഉപയോക്താക്കളെ അറിയിക്കാനായി ഒരു കാല്**ക്കുലേറ്ററും 3ജി സേവനത്തില്* എയര്**ടെല്* ഉള്**പ്പെടുത്തിയിട്ടുണ്ട്.


Keywords:
Airtel unlimited 3G @ Rs.2000 per month,video calling facilities. live tv,on demands tv, highspeed internet, social network,data download,Bharathi airtel