-
മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍* ഞാനില്‍&a

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഡബിള്‍*സില്* അതിഥിവേഷത്തില്‍* തമിഴ്താരം സോണിയ അഗര്‍*വാള്* അഭിനയിക്കില്ല. ഡബിള്‍*സില്* ഒരു ഐറ്റം സോംഗിലും കാമിയോ റോളിലും സോണിയ അഭിനയിക്കുമെന്നായിരുന്നു കഴിഞ്ഞ വാരം വാര്*ത്തകള്* പ്രചരിച്ചത്. എന്നാല്‍* ഇക്കാര്യത്തില്‍* സത്യമില്ലെന്ന് സോണിയ തന്നെ അറിയിച്ചു.
ഡബിള്‍*സില്* അഭിനയിക്കാന്‍* സംവിധായകന്* സോഹന്‍* സീനുലാല്‍* സമീപിച്ചിരുന്നതായി സോണിയ വെളിപ്പെടുത്തി. എന്നാല്‍* വ്യക്തിപരമായ കാരണങ്ങളാല്‍* ആ സിനിമയില്‍* അഭിനയിക്കാനാവില്ലെന്ന് സംവിധായകനെ താന്‍* അറിയിച്ചിരുന്നതായി സോണിയ പറയുന്നു. എന്നാല്‍* ഈ ചിത്രത്തില്‍* സോണിയ അതിഥിവേഷത്തില്‍* അഭിനയിക്കുമെന്നാണ് ചില മാധ്യമങ്ങളില്‍* വാര്*ത്ത വന്നത്. അവ അടിസ്ഥാനരഹിതമായ റിപ്പോര്*ട്ടുകളാണെന്ന് സോണിയ വ്യക്തമാക്കി.
നിലവില്‍* ‘വാനം’ എന്ന തമിഴ് ചിത്രത്തില്‍* മാത്രമാണ് സോണിയ അഗര്‍*വാള്* അഭിനയിക്കുന്നത്. പ്രകാശ് രാജിന്*റെ ഭാര്യയായി ഒരു മികച്ച കഥാപാത്രം ആ ചിത്രത്തില്‍* ലഭിച്ചതുകൊണ്ടാണ് സോണിയ അഭിനയിക്കാന്‍* തയ്യാറായത്. സെല്‍**വരാഘവനുമായുള്ള വിവാഹമോചനത്തിന് ശേഷം തമിഴില്‍* നായികാപദവിയിലേക്ക് ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന സോണിയ ഇനി മുതല്‍* നല്ല വേഷങ്ങളിലേ അഭിനയിക്കൂ എന്ന് തീരുമാനിച്ചിരിക്കുകയാണ്.
വിഷുവിനാണ് ഡബിള്‍*സ് റിലീസ് പ്രതീക്ഷിക്കുന്നത്. വന്‍* ഹിറ്റാകുമെന്ന വിശ്വാസത്തിലാണ് മമ്മൂട്ടിയും സോഹന്‍* സീനുലാലും ടീമും.
Last edited by rameshxavier; 03-05-2011 at 10:40 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks