-
“അനന്യയോ? അതാരാ...? ഞാന്* കേട്ടിട്ടുപോലുമില്
മാധവന്* ചിരിക്കുകയാണ്. താനറിയാതെ തന്*റെ പേരില്* പ്രൊജക്ടുകള്* പ്രഖ്യാപിക്കപ്പെടുന്നതിനെപ്പറ്റി ആലോചിച്ചിട്ട് മാധവന് ചിരിയടക്കാന്* പറ്റുന്നില്ല. അതും ഒരു മലയാളി നടിയുടെ നായകനായി ഹിന്ദിച്ചിത്രത്തില്* അഭിനയിക്കുന്നു എന്നൊക്കെ വാര്*ത്ത വരുന്നത് കുറച്ചു കടന്നുപോയെന്നാണ് മാധവന്*റെ അഭിപ്രായം.
മാധവന്*റെ നായികയായി അനന്യ ഹിന്ദിയില്* അരങ്ങേറുന്നതായി കഴിഞ്ഞ ദിവസം മലയാളം വെബ്ദുനിയയും റിപ്പോര്*ട്ടു ചെയ്തിരുന്നു. അങ്ങനെ ഒരു പ്രൊജക്ടിനെപ്പറ്റി അനന്യ സൂചിപ്പിച്ചതോടെയാണ് വാര്*ത്ത നല്*കാന്* മലയാളം വെബ്ദുനിയ തയ്യാറായത്. എ മേനോന്* സംവിധാനം ചെയ്യുന്ന സിനിമയില്* മാധവന്* - അനന്യ ജോഡി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു വാര്*ത്ത. എന്നാല്* അങ്ങനെയൊരു പ്രൊജക്ടേയില്ല എന്നാണ് മാധവന്* പറയുന്നത്.
“ആരാണ് ഈ അനന്യ? ആരാണ് ഈ എ മേനോന്*? എനിക്കവരെ അറിയുകയേയില്ല. രാം ഗോപാല്* വര്*മയുടെ ഒരു അസിസ്റ്റന്*റും എന്*റയടുത്ത് കഥ പറഞ്ഞിട്ടില്ല. ആരുടെയോ ഭാവനയില്* വിടര്*ന്ന വാര്*ത്ത വലിയ തോതില്* പ്രചരിപ്പിക്കപ്പെടുകയായിരുന്നു” - മാധവന്* വ്യക്തമാക്കി.
“രണ്ട് ഹിന്ദിച്ചിത്രങ്ങളാണ് ഉടന്* ചെയ്യാന്* വേണ്ടി എന്*റെ പരിഗണനയിലുള്ളത്. അതേക്കുറിച്ചുപോലും കരാര്* ഒപ്പിടുന്നതിന് മുമ്പ് ഒന്നും വെളിപ്പെടുത്താനാവില്ല. ലിംഗുസാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘വേട്ടൈ’ മാത്രമാണ് ഞാന്* കമ്മിറ്റ് ചെയ്തിട്ടുള്ളത്.” - മാധവന്* പറയുന്നു.
ആദ്യം സമ്മിശ്ര അഭിപ്രായങ്ങള്* ഉയര്*ന്ന ‘തനു വെഡ്സ് മനു’ പതിയെ സൂപ്പര്* ഹിറ്റായി മാറുന്നതിന്*റെ സന്തോഷത്തിലാണ് മാധവന്*. ആദ്യവാരം 20 കോടിയോളം രൂപയാണത്രെ ഈ സിനിമ കളക്ഷന്* നേടിയത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks