മലയാള സിനിമയിലെ നമ്പര്* വണ്* സംവിധായകന്* രഞ്ജിത് തന്*റെ പുതിയ ചിത്രത്തിന്*റെ പണിപ്പുരയിലാണ്. ജി എസ് വിജയനുവേണ്ടി ‘രാവു മായുമ്പോള്*’ എന്ന തിരക്കഥ എഴുതി നല്*കിയതിന് ശേഷം താന്* സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കിലേക്ക് രഞ്ജിത് കടന്നു. ‘ഇന്ത്യന്* റുപ്പീ’ എന്നാണ് രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്*റെ പേര്. പൃഥ്വിരാജാണ് നായകന്*.

പ്രാഞ്ചിയേട്ടന്* ആന്*റ് സെയിന്*റിന് ശേഷം ക്യാപിറ്റോള്* തിയേറ്ററിന്*റെ ബാനറില്* രഞ്ജിത് ചെയ്യുന്ന ചിത്രമാണ് ഇന്ത്യന്* റുപ്പീ. എസ് കുമാര്* ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം ഷഹബാസ് അമന്*. മറ്റുള്ള താരങ്ങളെ നിര്*ണയിച്ചുവരുന്നു.

നന്ദനം, അമ്മക്കിളിക്കൂട്, തിരക്കഥ, കേരളാ കഫെ എന്നിവയിലാണ് പൃഥ്വിരാജുമായി രഞ്ജിത് സഹകരിച്ചിട്ടുള്ളത്. എന്നാല്* പുതിയ സിനിമ ഈ ചിത്രങ്ങളില്* നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് അണിയറ വര്*ത്തമാനം.

മലയാളികളുടെ ധനവിനിയോഗത്തെ വിഷയമാക്കി ചെയ്യുന്ന ഈ സിനിമ പ്രാഞ്ചിയേട്ടന്* പോലെ വേറിട്ടുനില്*ക്കുന്ന ഒന്നായിരിക്കും. ഗസല്* ഗാനങ്ങളുടെ പശ്ചാത്തലം ഇന്ത്യന്* റുപ്പീയുടെ പ്രത്യേകതയായിരിക്കും.