-
ചാക്കോച്ചനൊപ്പം ഭീമ സുന്ദരി
ഷാജി കൈലാസിന്റെ സഹായി എംഎസ് മനു ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്ന സാന്*ഡ്*വിച്ചില്* കുഞ്ചാക്കോ ബോബന്* നായകനാവുന്നു. ഭീമയുടെ പരസ്യത്തിലൂടെ മലയാളിപ്പെണ്ണായി മാറിയ റിച്ച പനായിയാണ് ചിത്രത്ില്* ചാക്കോച്ചന്റെ നായികയാവുന്നത്. റിച്ചയുടെ മൂന്നാമത്തെ മലയാളചിത്രമാണിത്.
സുരാജ് വെഞ്ഞാറമൂടും മേനകയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന സാന്*ഡ്*വിച്ചില്* ലാലു അലക്*സ്, വിജയകുമാര്*, മനോജ് കെ ജയന്*, ജാഫര്* ഇടുക്കി, കൊച്ചുപ്രേമന്* എന്നിവരും അണിനിരക്കുന്നുണ്ട്.
എംസി അരുണും സഞ്ജീവ് മാധവനും ചേര്*ന്ന് നിര്*മ്മിക്കുന്ന ചിതത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് രതീഷ് സുകുമാരനാണ്. ജയന്*പിഷാരടി സംഗീതസംവിധാനവും പ്രദീപ്നായര്* ഛായാഗ്രഹണവുമൊരുക്കുന്നു.
ഏതാനും ദിവസം മുമ്പ് തിരുവനന്തപുരത്ത് ഗ്രാന്*ഡ് ഹോട്ടലില്* നടന്ന ചിത്രത്തിന്റെ പൂജയില്* ഭദ്രദീപം കൊളുത്തിയത് സംവിധായകന്* മനുവിന്റെ ഗുരുവായ ഷാജി കൈലാസായിരുന്നു. സാന്*ഡ്*വിച്ചിന്റെ ഷൂട്ടിങ് അടുത്തുതന്നെ ആരംഭിയ്ക്കും.
Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks