ഇന്ത്യയുടെ സച്ചിന്* ടെണ്ടുല്*ക്കറെ കണ്ടുപഠിക്കാന്* പാകിസ്ഥാന്* ഓപ്പണര്*മാര്*ക്ക് അവരുടെ മുന്* നായകന്* വസിം അക്രമിന്റെ ഉപദേശം. ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്* പാക് ഓപ്പണര്*മാര്* ഇതുവരെ തിളങ്ങാത്തതില്* പ്രതിഷേധം അറിയിക്കുക കൂടിയായിരുന്നു അക്രം.

പാകിസ്ഥാന്* ഓപ്പണര്*മാ*രായ മുഹമ്മദ് ഹഫീസും അഹമദ് ഷഹ്സാദും സച്ചിനില്* നിന്ന് ബാറ്റിംഗ് കല പഠിക്കണം. പ്രായം 38 കഴിഞ്ഞിട്ടും സച്ചിന്* ഇപ്പോഴും കളിക്കളത്തില്* ചുറുചുറുക്ക് കാട്ടുന്നു. ആദ്യ പത്ത് ഓവറില്* സച്ചിന്* സാധാരണ രീതിയിലാണ് കളിക്കുന്നത്. ഈ ഓവറുകളില്* സച്ചിന്* വിക്കറ്റ് വലിച്ചുകളയില്ല- അക്രം പറയുന്നു.

സച്ചിന്* എല്ലാ താരങ്ങള്*ക്കും ഒരു മാതൃകയാണ്. സച്ചിന്* എങ്ങനെയാണ് ഒരു ഇന്നിംഗ്സ് പടുത്തുയര്*ത്തുന്നതെന്നും പ്രതികൂല സാഹചര്യങ്ങള്* വരുതിയിലാക്കുന്നതെന്നും പാക് ഓപ്പണര്*മാര്* മനസ്സിലാക്കണം. ഷഹസാദ് മികച്ച കളിക്കാരനാണ്. പക്ഷേ അനാവശ്യമായ ചില രീതികളില്* കളിക്കുന്നതിനാല്* എളുപ്പത്തില്* വിക്കറ്റ് കളയുന്നു, ഹഫീസും ഇതുതന്നെയാണ് ചെയ്യുന്നത്- അക്രം പറഞ്ഞു.