-
അപരാജിതര്* ഓസീസ്; കാനഡയ്ക്ക് മടങ്ങാം!
ഈ ലോകകപ്പിലെ അപരാജിത ടീമെന്ന വിശേഷണം തങ്ങള്*ക്ക് തന്നെയെന്ന് വീണ്ടും കംഗാരുക്കള്* തെളിയിച്ചപ്പോള്* ലോകകപ്പില്* നിന്ന് ഇത്തിരിക്കുഞ്ഞന്മാരായ കാനഡയ്ക്ക് തലതാഴ്ത്തി മടങ്ങേണ്ടിവന്നു. ടോസ്* നേടി ബാറ്റിംഗിനിറങ്ങിയ കാനഡയെ 45.4 ഓവറില്* 211ന്* ആള്* ഔട്ടാക്കിയശേഷം 91 പന്ത്* ബാക്കി നില്*ക്കെ മൂന്ന്* വിക്കറ്റ്* നഷ്*ടത്തിലാണ്* ഓസീസ്* ലക്ഷ്യത്തിലെത്തിയത്*. കാനഡയെയും തകര്*ത്ത് എറിഞ്ഞതോടെ ഗ്രൂപ്പ്* എയിലെ എല്ലാ മത്സരങ്ങളും ജയിച്ച്* ഒന്നാമനായാണ്* ഓസ്*ട്രേലിയ ക്വാര്*ട്ടറിലെത്തുന്നത്*.
ഓപണര്* ഹിരാല്* പട്ടേലിന്റെ വെടിക്കെട്ട്* അര്*ധസെഞ്ചറിയാണ്* കാനഡയെ മാന്യമായ നിലയിലെത്തിച്ചത്*. ആസ്*ട്രേലിയന്* പേസര്*മാരുടെ വേഗത്തിനും വീര്യത്തിനും മുന്നില്* കാനഡയ്ക്ക് പിടിച്ചുനില്*ക്കാന്* കഴിഞ്ഞില്ല. 45 പന്തില്* അഞ്ചു ബൗണ്ടറികളും മൂന്നു സിക്സറുമടക്കം പട്ടേല്* 54 റണ്*സെടുത്തു. ക്യാപ്റ്റന്* ആശിഷ്* ബഗായി (39), സുബിന്* സുര്*ഖരി (34) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
മറുപടിയില്* 34.5 ഓവറില്* മൂന്നു വിക്കറ്റ്* മാത്രം നഷ്ടത്തില്* ഓസീസ്* ലക്ഷ്യംകണ്ടു. ഓസ്*ട്രേലിയയ്ക്കുവേണ്ടി ഓപ്പണര്*മാരായ ഷേന്* വാട്ട്*സണും ബ്രാഡ്* ഹാഡിനും ഗംഭീര തുടക്കം നല്*കി. ഇരുപത്തിരണ്ടാമത്തെ ഓവറില്* ആസ്*ട്രേലിയ വിക്കറ്റ്* നഷ്*ടം കൂടാതെ 100 കടന്നു. ഷെയ്* ന്* വാട്സന്* (94), ബ്രാഡ്* ഹാ ഡിന്* (88) എന്നിവരാണ്* ഓസീ സ്* ജയം എളുപ്പമാക്കിയത്*. 90 പ ന്തില്* ഒമ്പത്* ബൗണ്ടറികളും നാ ലു സിക്സറുമടങ്ങിയതാണ്* വാ ട്സന്റെ ഇന്നിങ്ങ്സെങ്കില്* 84 പ ന്തില്* ഹാഡിന്* 11 ബൗണ്ടറിയും രണ്ടു സിക്സറും പറത്തി. വാട്* സനാണ്* മാന്* ഓഫ്* ദി മാച്ച്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks