നിങ്ങളുടെ കുട്ടികള് ഏതു സാഹചര്യങ്ങളിലാണോ വളരുന്നത് അതനുസരിച്ചായിരിക്കും അവരുടെ സ്വഭാവരൂപീകരണവും നടക്കുക. അനുകൂല സാഹചര്യങങളില് വളരുന്ന കുട്ടികള് സാത്വിക സ്വഭാവമുള്ളവരും പ്രതികൂല സാഹചര്യങ്ങളില് വളരു്നനവര് രജോഗുണമോ തമോഗുണമോ ഉള്ളവരുമായി മാറും.
ഭയം ജനിക്കുന്ന സാഹചര്യങ്ങളില് വളരുന്നവര് എന്തിനേയും ഭയക്കുന്ന പ്രകൃതക്കാരായി മാറും. എന്നും വൈകുന്നേരം മദ്യപിച്ച് വന്നെത്തുന്ന അച്ഛന് അമ്മയെ മര്*ദ്ദിക്കുന്നതും അസഭ്യം പറയുന്നതും മറ്റും കേട്ടുവളരുന്ന കുട്ടികള് എന്തിനേയും ഏതിനേയും പിന്നെ ഭയത്തോടു മാത്രമേ നോക്കിക്കാണൂ. ബാല്യത്തില് മനസ്സില് ഉറച്ചുപോകുന്ന ഈ ഭയം ജീവിതകാലം മുഴുവന് അവനെ വേട്ടയാടും.
തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയുകയും ദേഷ്യപ്പെടുകയും വിമര്*ശിക്കുകയും ചെയ്യുന്ന ആളുകളുടെയിടയില് വളരുന്ന് ബാല്യം കുഞ്ഞുങ്ങളില് ജനിപ്പിക്കുന്നത് വിമര്ശന ബോധമായിരിക്കും. വളര്*ന്നു വരുമ്പോള് ഒന്നിലും നന്മ കണ്ടെത്താന് കഴിയാത്ത വിമര്*ശകനായി അവന് മാറുകയും മറ്റുള്ളവരുടെ കണ്ണില് കരടായി തീരുകയും ചെയ്യും.
പരസ്പരം പഴിചാരുന്ന, അയല്*വക്കക്കാരുമായി ഒക്കെ ശത്രുതയോടെ ഇടപഴകുന്ന കൂട്ടുകുടുംബത്തിലും മറ്റും വളരുന്ന കുട്ടികളില് ശത്രുതാബോധം വര്*ദ്ധിക്കും. നിസ്സാരകാര്യത്തിനുപോലും കേസു വരെ കൊടുക്കുന്ന രീതിയിലേയ്ക്കുള്ള നടപടിയിലേയ്ക് ഇവര് ഭാവിയില് നീങ്ങിയെന്നു വരും. മറ്റുള്ളവരോട് വളരെയധികം ശത്രുതയോ അതല്ലെങ്കില് തനിക്ക് എല്ലാവരും ശത്രുവാണ് എന്ന തോന്നലിലോ അവന്*റെ ജീവിതം വഴിയാധാരമായിത്തീരും. അനാവശ്യമായ ശത്രുതാബോധം കുട്ടികളില് ജനിക്കാതിരിക്കാന് അനിവാര്യമായ സാഹചര്യങ്ങള് ഒരുക്കേണ്ടതില് മാതാപിതാക്കള് പ്രത്യേകം ശ്രദ്ധിക്കണം.
പരിഹാസ സാഹചര്യങ്ങളില് വളരുന്നവരില് ആത്മവിശ്വാസം കുറവായിരിക്കം. കവിത എഴുതുന്ന കുട്ടിയെ പരിഹസിച്ചാല് അവന് പിന്നീട് ജീവിതത്തിലൊരിക്കലും പേന എടുത്തില്ല എന്നു തന്നെ വരും. കുഞ്ഞുമനസ്സിന്*റെ നൊമ്പരങ്ങള് ജീവിതകാലം മുഴുവന് അവനെ വേട്ടിയാടി എന്നു വരാം. അതേസമയം, പ്രോത്സാഹനം ഏറ്റുവാങ്ങി വളരുന്നവരിലാണെങ്കിലോ തിളക്കമാര്**ന്ന വിജയം കൈവരിക്കുന്നവരായിരിക്കും.
ധാരാളം ദുരിതം നിറഞ്ഞ അന്തരീക്ഷത്തില് വളരുന്നവരാണെങ്കില് ആത്മവിശ്വാസം നഷ്ടപ്പെട്ട്, സ്വയം ശപിച്ച്, ആത്മനിന്ദ വളര്*ന്ന് തന്നെ ഒന്നിനും കൊള്ളില്ല എന്ന തരത്തില് ഒരു കാര്യവും ചെയ്യാതെ ജീവിതം വെറുതെ തള്ളിനീക്കുന്നവരായി മാറും.
ബാല്യത്തിലെ ജീവിതസാഹചര്യം എത്രമാത്രം അനുകൂലമായിത്തീരുന്നവോ അതനുസരിച്ചായിരിക്കും ഒരാളുടെ സ്വഭാവരൂപീകരണവും. പരമാവധി നല്ല കുടുംബാന്തരീക്ഷത്തില് കുട്ടികളെ വളര്*ത്താന് എല്ലാവരും പരിശ്രമിക്കൂ. ഭാവിയുടെ
വാഗ്ദാനങ്ങളായിത്തീരേണ്ട വിളക്കുകള് കരിന്തിരി കത്തി പാഴാവാതിരിക്കട്ടെ.