ഷാജി കൈലാസ് സംവിധാനം ചെയ്യാനിരുന്ന മമ്മൂട്ടി - സുരേഷ്ഗോപി പ്രൊജക്ട് ‘കിംഗ് ആന്*റ് ദി കമ്മീഷണര്*’ ഉപേക്ഷിച്ചതായി റിപ്പോര്*ട്ട് അതിനുപിന്നാലെ മറ്റൊരു മെഗാ പ്രൊജക്ട് കൂടി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. മോഹന്*ലാലിനെയും പൃഥ്വിരാജിനെയും നായകന്**മാരാക്കി ലാല്* ജോസ് ചെയ്യാനിരുന്ന ‘കസിന്*സ്’ ആണ് വേണ്ടെന്നു വച്ചിരിക്കുന്നത്.

ലാല്*ജോസ് അറബിക്കഥ ചെയ്യുന്ന കാലം മുതല്* ആലോചിച്ചുതുടങ്ങിയ പ്രൊജക്ടാണ് കസിന്*സ്. ഇക്ബാല്* കുറ്റിപ്പുറത്തെ തിരക്കഥ ചെയ്യാന്* ഏല്*പ്പിക്കുകയും ചെയ്തു. എന്നാല്*, അറബിക്കഥ കഴിഞ്ഞ് വര്*ഷങ്ങള്* കഴിഞ്ഞിട്ടും കസിന്*സ് ചെയ്യാന്* ലാല്* ജോസിന് കഴിഞ്ഞില്ല. മോഹന്*ലാലിന്*റെയും പൃഥ്വിരാജിന്*റെയും ഡേറ്റുകള്* ഒന്നിച്ചു ലഭിക്കാത്തതാണ് കാരണം.

അറബിക്കഥ കഴിഞ്ഞ് മുല്ല, നീലത്താമര, എല്**സമ്മ എന്ന ആണ്*കുട്ടി തുടങ്ങിയ സിനിമകള്* ലാല്* ജോസ് ചെയ്തു. അപ്പോഴും കസിന്*സ് യാഥാര്*ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്* തുടര്*ന്നുകൊണ്ടിരുന്നു. എന്നാല്* ഒടുവില്* അടുത്തകാലത്തൊന്നും ആ സിനിമ നടക്കില്ലെന്ന് മനസിലാക്കിയ ലാല്**ജോസ് സിനിമ ഉപേക്ഷിക്കാന്* തീരുമാനിക്കുകയായിരുന്നു.

ദിലീപിനെ നായകനാക്കി ഒരു സിനിമ ചെയ്യാനാണ് ലല്* ജോസ് ഇപ്പോള്* ഒരുങ്ങുന്നത്. ബെന്നി പി നായരമ്പലമാണ് തിരക്കഥയെഴുതുന്നത്. ദിലീപ് - ബെന്നി - ലാല്* ജോസ് ടീമിന്*റെ ‘ചാന്തുപൊട്ട്’ മെഗാഹിറ്റായിരുന്നല്ലോ. ആ വിജയം ആവര്*ത്തിക്കാനാകുമെന്നാണ് ലാല്* ജോസിന്*റെ പ്രതീക്ഷ.