നായകനായാണ് തുടങ്ങിയെങ്കിലും ഉപനായക വേഷങ്ങളിലേക്ക് ചുവടുമാറേണ്ടി വന്ന അനൂപ് മേനോന്* വീണ്ടു നായകനിരയിലേക്ക്. കുമാര്* നന്ദു സംവിധാനം ചെയ്യുന്ന മുല്ലശ്ശേരി മാധവന്* കുട്ടി നേമം പിഒ എന്ന ചിത്രത്തിലൂടെയാണ് അനൂപിന് പ്രമോഷന്* ലഭിച്ചിരിയ്ക്കുന്നത്.


കാലയവനികയ്ക്കുള്ളില്* മറഞ്ഞ സംഗീതജ്ഞരായ ഗിരീഷ് പുത്തഞ്ചേരിയും രവീന്ദ്രനും ചേര്*ന്ന് ഒരുക്കിയ ഗാനം ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നായിരിക്കും. ഇവര്* രണ്ടുപേരും ചേര്*ന്ന് ഗാനം ഒരുക്കിയിരുന്നെങ്കിലും സിനിമയും പ്രാരംഭജോലികള്* നിലച്ചതിനെ തുടര്*ന്ന് ഗാനങ്ങളും പുറത്തുവന്നില്ല. പാതിമുല്ലയും ചന്ദ്രിക... എന്നിങ്ങനെ തുടങ്ങുന്ന ഗാനം ആലപിച്ചിരിയ്ക്കുന്നത് യേശുദാസാണ്.

ജയസൂര്യയും അനൂപ് മേനോനും ഒന്നിച്ച കറന്*സിയുടെ സംവിധായകന്* സ്വാതി ഭാസ്*ക്കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുതുമുഖം സോണല്* ദേവരാജ് നായികയാവുന്ന ചിത്രത്തില്* ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട് , മാമുക്കോയ , മണിയന്*പിള്ള രാജു, ഹരിശ്രീ അശോകന്*, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്*.

Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars