മലബാറിന്റെ സമരനായകനും കോണ്*ഗ്രസ് നേതാവുമായിരുന്ന അബ്ദുള്* റഹ്മാന്* സാഹിബിന്റെ ജീവിതത്തെ ആസ്പദമാക്കി പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വീരപുത്രനില്* പൃഥ്വിരാജ് നായകനാവുന്നു. മലബാറില്* അബ്ദുറഹിമാന്* സാഹിബ് നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടമാണ് സിനിമയുടെ പ്രമേയം. 1921 ഏപ്രില്* 23 മുതല്* 1945 നവംബര്* 23 വരെയുള്ള കാലഘട്ടമാണ് സിനിമയില്* ആവിഷ്*ക്കരിയ്ക്കുക.


സമരസേനാനിയും കെപിസിസി പ്രസിഡന്റുമായിരുന്ന സാഹിബിന്റെ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിയ്ക്കുന്നത്. രണ്ടര വര്*ഷം അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതവും സിനിമയിലുണ്ടാവും. റെയ്*മ സെന്നാണ് പൃഥ്വിയുടെ നായികയായി ചിത്രത്തിലെത്തുന്നത്. സാഹിബിന്റെ ഭാര്യ കുഞ്ഞി ബീവാത്തുവായാണ് റെയ്മ അഭിനയിക്കുക. റെയ്മയുടെ സഹോദരിയായ റിയാ സെന്* അനന്തഭദ്രത്തില്* പൃഥ്വിയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

അക്കാലത്തെ പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളായിരുന്ന ഇഎംഎസ്, കൃഷ്ണപിള്ള, കെപി കേശവ മേനോന്*, സീതി സാഹിബ്, തുടങ്ങിയ നേതാക്കളും കഥാപാത്രങ്ങളായി സിനിമയിലുണ്ട്. ചിത്രത്തിലെ ഏക സാങ്കല്*പിക കഥാപാത്രമായ എകെ ഒടയത്തിലിനെ ജയസൂര്യയാണ് അവതരിപ്പിയ്ക്കുന്നത്.

പരദേശിയ്ക്ക് ശേഷം കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മെയില്* കോഴിക്കോട്ട് ആരംഭിയ്ക്കും. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെ വന്* പ്രമോഷന്* പരിപാടികളാണ് അണിയറപ്രവര്*ത്തകര്* പദ്ധതിയിട്ടിരിയ്ക്കുന്നത്.


Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars