-
പത്തുവിക്കറ്റ് ജയവുമായി പാകിസ്ഥാന്* സെമ&
ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാര്*ട്ടര്* ഫൈനല്* മത്സരത്തില്* വെസ്റ്റിന്**ഡീസിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്ഥാന്* സെമിയില്* പ്രവേശിച്ചു. വെസ്റ്റിന്**ഡീസ് ഉയര്*ത്തിയ 113 റണ്*സിന്റെ വിജയലക്*ഷ്യം പാകിസ്ഥാന്* വിക്കറ്റൊന്നും നഷ്ടപ്പെടാതെ 20.5 ഓവറില്* മറികടന്നു. മുഹമ്മദ്* ഹഫീസ്* (61), കമ്രാന്* അക്*മല്* (47) എന്നിങ്ങനെയാണ് പാക് ഓപ്പണര്*മാരുടെ സ്കോര്*.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്*ഡീസ് 43.3 ഓവറില്* 112 റണ്*സിന് പുറത്താകുകയായിരുന്നു. നാല് വിക്കറ്റുകള്* വീഴ്ത്തി പാക് നായകന്* അഫ്രീദിയാണ് വെസ്റ്റിന്**ഡീസിനെ തകര്*ക്കാന്* ചുക്കാന്* പിടിച്ചത്.
വെസ്റ്റിന്**ഡീസിന് രണ്ടാം ഓവറിലെ നാലാം*പന്തില്* ആദ്യ വിക്കറ്റ് നഷ്ടമായി. എട്ട് റണ്*സ് എടുത്തിരുന്ന ഗെയ്*ലിനെ ഉമര്* ഗുലിന്റെ പന്തില്* അഫ്രീദി പിടിച്ചുപുറത്താക്കുകയായിരുന്നു. അഞ്ചാമത്തെ ഓവറിലെ ആദ്യ പന്തില്* സ്മിത്തിനെയും(7) നാലാം പന്തില്* ബ്രാവോയെയും(0) വെസ്റ്റിന്**ഡീസിന് നഷ്ടമായി. സ്മിത്തിനെയും ബ്രാവോയെയും മൊഹമ്മദ് ഹഫീസ് വിക്കറ്റിന് മുന്നില്* കുരുക്കുകയായിരുന്നു.
തുടര്*ന്നു സര്*വാനും ചന്ദര്*പോളും ചേര്*ന്ന് വെസ്റ്റിന്*ഡീസിനെ മുന്നോട്ട് നയിക്കാന്* ശ്രമിച്ചപ്പോള്* അഫ്രീദി വില്ലനായെത്തി. സ്കോര്* 58ല്* എത്തിയപ്പോള്* 24 റണ്*സെടുത്ത സര്*വനെ അഫ്രീദി പുറത്താക്കി. തുടര്*ന്ന് പൊള്ളാര്*ഡ്, തോമസ് എന്നിവരെയും പുറത്താക്കി അഫ്രീദി വെസ്റ്റിന്**ഡീസിനെ തകര്*ച്ചയിലേക്ക് തള്ളിവിട്ടു. സ്കോര്* 71ല്* ആയിരിക്കുമ്പോള്* സാമി, ബിഷൂ എന്നിവരും പുറത്തായി. റോച്ചും റാംപോളും അധികം പൊരുതാതെ കീഴടങ്ങി.
ചന്ദര്*പോള്* (പുറത്താകാതെ 44) മാത്രമാണ് പാക് ബൌളിംഗിനെ അതിജീവിച്ചത്. സര്*വന്* 24ഉം റോച്ച് 16ഉം റണ്*സ് എടുത്തു. മറ്റുള്ള ബാറ്റ്സ്മാന്**മാര്*ക്ക് ആര്*ക്കും രണ്ടക്കം കടക്കാനായില്ല.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks