‘പരുന്ത്’ എന്ന വമ്പന്* പരാജയ ചിത്രത്തിന് ശേഷം എം പത്മകുമാറും മെഗാസ്റ്റാര്* മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ മമ്മൂട്ടി ഡബിള്* റോളിലാണ് അഭിനയിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ഒരു കുടുംബചിത്രമാണ് മമ്മൂട്ടിക്ക് വേണ്ടി പത്മകുമാര്* ഒരുക്കുന്നത്.

ഷാജി കൈലാസിന്*റെ ശിഷ്യനാണെങ്കിലും സംവിധാനകലയില്* ജോഷിയുടെ ശൈലിയാണ് എം പത്മകുമാര്* പിന്തുടരുന്നത്. വലിയ ക്യാന്**വാസില്*, ഭ്രമിപ്പിക്കുന്ന മേക്കിംഗിനാണ് പത്മകുമാറിന് താല്*പ്പര്യം. ശിക്കാറിന്*റെ മെഗാവിജയം പത്മകുമാറിന് അവസരങ്ങളുടെ പെരുമഴ സൃഷ്ടിക്കുകയും ചെയ്തു.

ജയസൂര്യയെ നായകനാക്കി ‘പാതിരാമണല്*’ എന്ന പ്രതികാരകഥ പത്മകുമാര്* സംവിധാനം ചെയ്യുന്നു എന്നായിരുന്നു മുമ്പ് വന്ന റിപ്പോര്*ട്ടുകള്*. എന്നാല്* മമ്മൂട്ടി ഡേറ്റ് നല്*കിയിട്ടുള്ളതിനാല്* ഏതുസിനിമ ആദ്യം ആരംഭിക്കും എന്ന കാര്യത്തില്* വ്യക്തത വന്നിട്ടില്ല.

അമ്മക്കിളിക്കൂട്, വര്*ഗം, വാസ്തവം എനീ പൃഥ്വിച്ചിത്രങ്ങള്* ഒരുക്കി കഴിവു തെളിയിച്ച എം പത്മകുമാറിന് ആദ്യമായി ഒരു വലിയ ചിത്രം നല്*കിയത് മമ്മൂട്ടിയാണ്. പക്ഷേ ആ അവസരം ഫലപ്രദമായി ഉപയോഗിക്കാന്* പത്മകുമാറിന് കഴിഞ്ഞില്ല. പരുന്ത് എന്ന സിനിമ കനത്ത പരാജയമായി. പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം ‘ശിക്കാര്*’ എന്ന മെഗാഹിറ്റുമായാണ് പത്മകുമാര്* തിരിച്ചെത്തിയത്(ഇടയ്ക്ക് രഞ്ജിത്തിന്*റെ കേരളാ കഫെയില്* ‘നൊസ്റ്റാള്*ജിയ’ എന്ന ലഘുചിത്രം പത്മകുമാര്* ചെയ്തിരുന്നു). ഇതോടെ പത്മകുമാറിന് വീണ്ടും ഡേറ്റ് നല്*കാന്* മമ്മൂട്ടി തീരുമാനിക്കുകയായിരുന്നു.