‘ആടുജീവിതം’ ബ്ലെസി ഉപേക്ഷിക്കുന്നില്ല. പൃഥ്വിരാജ് നായകനാകുന്ന സിനിമ നവംബറില്* തുടങ്ങും. തുടര്*ച്ചയായി അഞ്ചുമാസത്തെ ഡേറ്റാണ് പൃഥ്വിരാജ് ഈ ചിത്രത്തിനായി നല്*കുന്നത്. ആടുജീവിതത്തിലെ മുജീബ് ആകാനായി 20 കിലോ ശരീരഭാരം കുറയ്ക്കാനാണ് പൃഥ്വി തീരുമാനിച്ചിരിക്കുന്നത്.

ബെന്യാമിന്* എഴുതിയ നോവലാണ് ആടുജീവിതം. ഗള്*ഫ് മരുഭൂമികളില്* ആടുകളുടെ കാവല്*ക്കാരനായി പുറം*ലോകം കാണാതെയും ഭക്ഷണം കഴിക്കാതെയും കുളിക്കാതെയും തടവുജീവിതം അനുഭവിക്കേണ്ടിവന്ന മുജീബ് എന്ന ചെറുപ്പക്കാരന്*റെ കഥയാണിത്.

ഗള്*ഫ് മരുഭൂമിയില്* ഒരു പെണ്*കുട്ടിക്ക് അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്* ‘ഗദ്ദാമ’ എന്ന ചിത്രത്തിലൂടെ കമല്* ആവിഷ്കരിച്ചിരുന്നു. ആടുജീവിതം എന്ന നോവലിലെ പല സന്ദര്*ഭങ്ങളുമായും പരോക്ഷസാദൃശ്യം ആ സിനിമയ്ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ആടുജീവിതം സിനിമയാക്കാനുള്ള ശ്രമം ബ്ലെസി ഉപേക്ഷിച്ചതായി സൂചനയുണ്ടായിരുന്നു. എന്നാല്* പ്രേക്ഷകര്* ഇനിയും അനുഭവിച്ചിട്ടില്ലാത്ത ഒരു സിനിമാഭാഷയിലൂടെ ആടുജീവിതത്തെ സൃഷ്ടിക്കാനാകുമെന്ന വിശ്വാസമാണ് ചിത്രം തുടങ്ങാമെന്ന് ബ്ലെസി തീരുമാനിച്ചതിന് പിന്നില്*.

കോണ്*ഫിഡന്*റ് ഗ്രൂപ്പാണ് ആടുജീവിതം നിര്*മ്മിക്കുന്നത്. ആടുജീവിതത്തിന് മുമ്പ് തന്*റെ മോഹന്*ലാല്* ചിത്രമായ ‘പ്രണയം’ ബ്ലെസി പൂര്*ത്തിയാക്കും.


Keywords: blessy,aadujeevitham, gaddhama, prithviraj,prannayam,confident group