ലോകമെമ്പാടുമുള്ള ക്രൈസ്തവര്* ഇന്ന് ദു:ഖവെള്ളിയാഴ്ച ആചരിക്കുന്നു. യേശു ദേവന്* കുരിശു മരണം വരിച്ച ദുഃഖ ദിനമണിത്. ഇംഗ്ളീഷ് ഭാഷയില്* ഗുഡ് ഫ്രൈഡേ എന്ന പേരില്* അറിയപ്പെടുന്ന ഈ ദിവസം യേശുദേവന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണ ദിനമാണ്.


ദു:ഖവെള്ളിയാ*ഴ്ചയാണ് പാവങ്ങളുടെ സംരക്ഷകനായ യേശുക്രിസ്തു ലോകരുടെ പാപങ്ങള്* തീരാനായി കുരിശുമരണം വരിച്ചത്. പ്രാര്*ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത്.

ഗാഗുല്*ത്താമലയുടെ മുകളില്* എത്തും വരെ യേശുക്രിസ്തു അനുഭവിച്ച പീഢനങ്ങളും യാതനകളും യേശുക്രിസ്തുവിന്*റെ സഹനശക്തിയുടെ പര്യായമായാണ് കാണുന്നത്. കുരിശില്* കിടന്നുകൊണ്ട് യേശുക്രിസ്തു തന്*റെ അനുയായികളോട് അരുളിച്ചെയ്ത കാര്യങ്ങള്* മനുഷ്യ ജീവിതത്തിലെ സഹനശക്തിയുടെയും സ്നേഹത്തിന്*റെയും ഉത്തമ ഉദാഹരണമായാണ് കണക്കാക്കുന്നത്.

ഈ ദിവസം ലോകമെമ്പാടുമുള്ള പള്ളികളില്* കുരിശിന്*റെ മഹത്വം വാഴ്ത്തപ്പെടും. വിശുദ്ധ കുര്*ബാന, കുരിശിന്*റെ വഴി, കുരിശിന്*റെ അനാച്ഛാദനം, ആരാധന എന്നിവ ഉള്*പ്പൈടെ നിരവധി ചടങ്ങുകള്* ഇന്ന് നടക്കും. ഈ ദിവസം ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെയാണ് ചടങ്ങുകള്* നടക്കുന്നത്.


Keywords:
Christians observing good friday,jesus christ, goodfriday songs, holymass,aaradhana,way of the cross,sacrifice,all christian church