-
സമയം തികയുന്നില്ലേ? പ്രഭുദേവയെ കണ്ടുപഠി&
ഒരേസമയം പല കാര്യങ്ങള്* ചെയ്യുന്നവരായിരിക്കും നമ്മള്*. അതുകൊണ്ടുതന്നെ ഒന്നും അത്ര കൃത്യമായോ പെര്*ഫെക്ടായോ ചെയ്യാന്* കഴിഞ്ഞെന്നും വരില്ല. ‘ഒന്നിനും സമയം തികയുന്നില്ല’ എന്ന പരാതി ബാക്കിയാവുകയും ചെയ്യും. എന്നാല്* ഡാന്*സറും നടനും സംവിധായകനുമായ പ്രഭുദേവയെ നോക്കൂ. എന്തൊക്കെ കാര്യങ്ങളാണ് അദ്ദേഹം ഒരേസമയം ചെയ്യുന്നത്. അതും എത്ര മനോഹരമായി!
പ്രഭുദേവ ഇപ്പോള്* ഹൈദരാബാദില്* തന്*റെ പുതിയ ആക്ഷന്* സിനിമയുടെ ലൊക്കേഷനിലാണ്. വിശാല്* - സമീര റെഡ്ഡി ജോഡി കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളാണ് അവിടെ ചിത്രീകരിക്കുന്നത്. ‘ശൌര്യം’ എന്ന തെലുങ്ക് സിനിമയുടെ റീമേക്കായ ഈ സിനിമയില്* വിശാല്* ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് അഭിനയിക്കുന്നത്. സിനിമയുടെ 85 ശതമാനം ഷൂട്ടിംഗും പ്രഭുദേവ പൂര്*ത്തിയാക്കിക്കഴിഞ്ഞു!
വളരെ പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്നതില്* വിദഗ്ധനാണ് പ്രഭുദേവ. അത് സിനിമയുടെ കാര്യത്തിലായാലും ജീവിതത്തിന്*റെ കാര്യത്തിലായാലും. എല്ലാ തീരുമാനങ്ങളും ജെറ്റ് വിമാനത്തിന്*റെ വേഗത്തിലായിരിക്കും. വിശാല്* ചിത്രത്തിന് വേണ്ടി സോഫീ ചൌധരിയുടെ ഒരു നൃത്തരംഗം യൂറോപ്പില്* ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. എന്നാല്* വിസാ പ്രോബ്ലം കാരണം സംഗതി നടക്കുമോ എന്ന് ആശയക്കുഴപ്പമുണ്ടായി. ഒട്ടും വൈകിയില്ല, യൂറോപ്പ് ട്രിപ്പ് ക്യാന്*സല്* ചെയ്തു. നാട്ടില്* സെറ്റിട്ട് ഗംഭീരമായി ഷൂട്ട് ചെയ്തു!
പ്രഭുദേവ സംവിധാനം ചെയ്ത ‘എങ്കേയും കാതല്*’ എന്ന ലവ് സ്റ്റോറിയുടെ റിലീസ് മേയ് ആറിനാണ്. ഇതിന്*റെ ഒരു പ്രൊമോഷന്* പരിപാടിയും ഈയിടെ ഷൂട്ടുചെയ്തു. ഇതിനിടെ മുംബൈയിലെത്തി ഹിറ്റ്മേക്കര്* സഞ്ജയ് ലീലാ ബന്*സാലിയുമായി ചര്*ച്ച നടത്താനും പ്രഭുദേവ സമയം കണ്ടെത്തി. അക്ഷയ് കുമാറിനെ നായകനാക്കി ബന്*സാലി നിര്*മ്മിക്കുന്ന പുതിയ ഹിന്ദി ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവയാണ്.
അതേസമയം തന്നെ, മലയാളത്തില്* വന്* ഹിറ്റായി മാറിയ ‘ഉറുമി’ എന്ന സിനിമയുടെ പ്രൊമോഷന്* പരിപാടികളിലും പ്രഭുദേവയുടെ സാന്നിധ്യമുണ്ടായിരുന്നു.
തന്*റെ പ്രണയിനി നയന്**താരയുമായി സമയം ചെലവഴിക്കാനും ഇതിനിടെ പ്രഭുദേവ ശ്രദ്ധിക്കുന്നു. ജൂലൈയില്* ഇവര്* വിവാഹിതരാകുമെന്നാണ് സൂചന. ഭാര്യ റം*ലത്തിനുള്ള നഷ്ടപരിഹാരത്തിന്*റെ കൈമാറ്റവും കോടതിനടപടികളും ഇതിനിടെ പ്രഭുദേവ പൂര്*ത്തിയാക്കി വരുന്നു. മാത്രമല്ല, തന്*റെ കുട്ടികളെ പുതിയ ഹിറ്റ് സിനിമ കാണിക്കാനും പ്രഭുദേവ ടൈം കണ്ടെത്തി.
തമിഴിലും മലയാളത്തിലും ഹിന്ദിയിലുമായി ഒട്ടേറെ നിര്*മ്മാതാക്കള്* തങ്ങളുടെ പുതിയ പ്രൊജക്ടുകള്*ക്കുവേണ്ടി പ്രഭുദേവയുമായി ചര്*ച്ചകള്* നടത്തി വരുന്നു.
ഇനി പറയൂ, സമയം എങ്ങനെ വിനിയോഗിക്കണമെന്ന് പ്രഭുദേവയെ കണ്ടു പഠിക്കണം അല്ലേ? വെറുതെയല്ല, സാക്ഷാല്* സല്**മാന്* ഖാന്* പ്രഭുദേവയെ ‘മിസ്റ്റര്* പെര്*ഫെക്ട്’ എന്ന് വിശേഷിപ്പിച്ചത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks