കാലിഫോര്*ണിയയിലെ ഓക്*ലന്*ഡിലുള്ള ഒരു പാസ്റ്റര്* ലോകാവസാനത്തെ കുറിച്ച് വിവാദ പ്രവചനം നടത്തി ആഴ്ചകള്*ക്ക് ശേഷം അതേ പ്രവചനം രേഖപ്പെടുത്തിയ പരസ്യങ്ങള്* ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടു! ജനങ്ങളില്* പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിലുള്ള പരസ്യത്തില്* 2011 മെയ് 21 ന് ആറ് മണിക്ക് ലോകം അവസാനിക്കുമെന്നാണ് പറയുന്നത്.

ഹരോള്*ഡ് കാമ്പിംഗ് എന്ന പാസ്റ്ററുടെ വിവാദ പ്രവചനത്തെ കുറിച്ച് കഴിഞ്ഞ മാസമാണ് റിപ്പോര്*ട്ടുകള്* പുറത്തു വന്നത്. ഫാമിലി റേഡിയോ എന്ന മതകാര്യ റേഡിയോ ശൃംഖല ‘ലോകാവസാന പരസ്യം’ ദുബായില്* ഉയര്*ത്തിയതും വാര്*ത്തകളില്* സ്ഥാനം പിടിച്ചിരുന്നു.

ഇന്ത്യയില്*, ഉത്തര്*പ്രദേശിലെ പിലിഭിറ്റിലും ഇറ്റാവയിലും ഒറീസയിലെ ഭുവനേശ്വറിലും മധ്യപ്രദേശിലെ ബെറ്റൂളിലുമാണ് ലോകാവസാനത്തെ കുറിച്ച് പരാമര്*ശിക്കുന്ന പരസ്യങ്ങള്* പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോകത്തിലെ രണ്ട് ശതമാനം വരുന്ന ജനങ്ങള്* അന്ത്യവിധി ദിവസം സ്വര്*ഗത്തിലേക്കും ബാക്കിയുള്ളവര്* നരകത്തിലേക്കും പോകുമെന്നാണ് കാമ്പിംഗിന്റെ പ്രവചനത്തില്* പറയുന്നത്.

കഴിഞ്ഞ 70 വര്*ഷത്തെ ബൈബിള്* പഠനത്തില്* നിന്നാണ് താന്* അന്ത്യവിധി ദിനത്തെ കുറിച്ച് മനസ്സിലാക്കിയതെന്നാണ് ഹരോള്*ഡ് കാമ്പിംഗ് പറയുന്നത്. എഡി 33 ന് ആണ് യേശുവിനെ കുരിശില്* തറച്ചത് എന്നും മെയ് 21 അതു കഴിഞ്ഞ് 722,500 ദിവസം തികയുമെന്നും ഇദ്ദേഹം സമര്*ത്ഥിക്കുന്നു. വിശുദ്ധ സംഖ്യകളായ അഞ്ച്, 10, 17 എന്നിവ തുടര്*ച്ചയായി രണ്ട് തവണ ഗുണിച്ചാല്* ലഭിക്കുന്ന സംഖ്യയാണ് 722,500 എന്നും കാമ്പിന്* വിശദീകരിക്കുന്നു.

നേരത്തെ, 1994 സെപ്തംബര്* ആറിന് ലോകം അവസാനിക്കുമെന്ന് കാമ്പിംഗ് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്*, അന്നത്തെ കണക്കില്* ഒരു പിഴവ് സംഭവിച്ചു എന്നാണ് ഇദ്ദേഹത്തിന്റെ വാദം.