- 
	
	
		
		
		
		
			
 സത്യന്* അന്തിക്കാടിന്*റെ ചിത്രത്തില്‍* വീണ
		
		
				
					
					
				
				
					
				
		
			
				
					
മലയാളത്തിന്*റെ  പ്രിയനടി ഷീല ഒരു രണ്ടാം വരവ് നടത്തിയത് സത്യന്* അന്തിക്കാട് സംവിധാനം  ചെയ്ത ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ആ സിനിമ ഗംഭീര  വിജയമായതോടെ ഷീല മലയാളത്തില്‍* സജീവമായി. എന്നാല്‍* മനസ്സിനക്കരെയെ  തുടര്‍*ന്ന് ഷീലയ്ക്ക് നല്ല കഥാപാത്രങ്ങള്‍* അപൂര്*വമായേ ലഭിച്ചുള്ളൂ.  എന്തായാലും സത്യന്* അന്തിക്കാട് തന്നെ വീണ്ടും ഷീലയുടെ  രക്ഷയ്ക്കെത്തുകയാണ്.
സത്യന്*  സംവിധാനം ചെയ്യുന്ന മോഹന്‍*ലാല്‍* ചിത്രത്തില്‍* ഒരു പ്രധാന കഥാപാത്രമായി  ഷീലയും അഭിനയിക്കുന്നു. കഥാപാത്രത്തിന്*റെ കൂടുതല്‍* വിശദാംശങ്ങള്‍*  പുറത്തുവിട്ടിട്ടില്ല. എന്തായാലും കഥാഗതിയില്‍* നിര്*ണായക സ്വാധീനം  ചെലുത്തുന്ന കഥാപാത്രമായിരിക്കും ഇതെന്നാണ് അറിയാന്‍* കഴിയുന്നത്.
പത്മപ്രിയയാണ്  ഈ പേരിടാത്ത ചിത്രത്തിലെ നായിക. ആശിര്*വാദ് സിനിമാസിന്*റെ ബാനറില്‍*  ആന്‍*റണി പെരുമ്പാവൂരാണ് ചിത്രം നിര്*മ്മിക്കുന്നത്. പതിവുപോലെ ഒരു  കുടുംബകഥയാണ് സത്യന്* അന്തിക്കാട് ഇത്തവണയും പറയാനൊരുങ്ങുന്നത്.
‘ഇന്നത്തെ ചിന്താവിഷയം’ ആയിരുന്നു സത്യന്* അന്തിക്കാട് ഒടുവില്‍* ചെയ്ത മോഹന്‍*ലാല്‍* ചിത്രം. ശരാശരി വിജയം മാത്രമാണ് ആ സിനിമ നേടിയത്.
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks