-
പൃഥ്വിരാജിന് അച്ചായത്തിയുടെ ‘തുറന്നകത്
‘അഭിപ്രായം ഇരുമ്പുലക്കയല്ല’ എന്ന അഭിപ്രായം എല്ലാവര്*ക്കും ഉണ്ട്. എന്നാല്‍* പറയുന്നതൊന്ന് ചെയ്യുന്നത് മറ്റൊന്ന് എന്ന നയം ആര്*ക്കും അത്ര പിടിക്കില്ല. യുവതാരം പൃഥ്വിരാജിന്റെ വിവാഹപ്പേക്കൂത്തിനെ പറ്റിത്തന്നെയാണ് പറയുന്നത്. മലയാള സിനിമയിലെ ‘മോസ്റ്റ് എലിജിബിള്‍* ബാച്ചിലര്‍*’ എന്ന് അറിയപ്പെട്ടിരുന്ന പൃഥ്വിരാജ് ഇപ്പോള്‍* ‘ഏറ്റവും കുപ്രസിദ്ധനും വാക്കിന് വിലയില്ലാത്തവനും*’ ആയ താരമായിരിക്കുകയാണ്.
വിവിധ മാധ്യമങ്ങളിലൂടെയും സ്ത്രീകളുടെ പ്രിയ വാരികയായ വനിതയിലൂടെയും വിവാഹക്കാര്യം യാതൊരു ഉളുപ്പുമില്ലാതെ നിഷേധിച്ചുകൊണ്ട് കേരളജനതയെ മുഴുവന്‍* ‘ഫൂള്‍*സ്’ ആക്കിയ പൃഥ്വിരാജിന്റെ ‘താന്തോന്നി’ത്തരത്തെ പറ്റി നെറ്റില്‍* വന്‍* ചര്*ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഇത്ര ചെറുപ്പത്തിലേ സൂപ്പര്‍* താരമായി തന്നെ അവരോധിച്ച മലയാളികള്‍*ക്ക് കാലിനടിയിലെ പുല്ലിന്റെ വിലപോലും കല്**പ്പിക്കാത്ത പൃഥ്വിരാജിന്റെ അഹങ്കാരം അപലപിക്കപ്പെടേണ്ടത് തന്നെ.
എന്തായാലും പൃഥ്വിരാജിന് കിട്ടേണ്ടത് കിട്ടി. അല്ലെങ്കില്‍* കിട്ടിക്കൊണ്ടിരിക്കുന്നു! യുവ ക്രിക്കറ്റ് താരം ശ്രീശാന്തിനെ ആക്രമിച്ച അതേ വെറിയോടു കൂടിയാണ് പൃഥ്വിരാജിനെ നെറ്റ് മലയാളികള്‍* ഊശിയാക്കുന്നത്. ഫേസ്*ബുക്കിലും ട്വിറ്ററിലും ഓര്*ക്കൂട്ടിലും ബ്ലോഗിലും പൃഥ്വിരാജിന് മേല്‍* ചാണകമേറും ചീമുട്ടയെറിയലും നടന്നുകൊണ്ടിരിക്കുകയാണ്.
പൃഥ്വിരാജിന് ഒരു തുറന്നകത്ത് എഴുതിക്കൊണ്ട് അച്ചായത്തി എന്ന് സ്വയം പരിചയപ്പെടുത്തുന്ന വിധു എന്ന പെണ്**കുട്ടി ചില രസകരമായ ചോദ്യങ്ങള്‍* ഉയര്*ത്തിയിരിക്കുകയാണ്. ‘വിധു*ഡ്രീം*സ് ഡോട്ട് ബ്ലോഗ്സ്*പോട്ട് ഡോട്ട് കോം’ എന്ന ബ്ലോഗില്‍* പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കത്തിന് ഇതെഴുതുമ്പോള്‍* 356 കമന്റുകള്‍* വന്നിട്ടുണ്ട്. കമന്റെഴുതിയവരെല്ലാം കിട്ടിയ വടിയെടുത്ത് പൃഥ്വിരാജിനിട്ട് പൂശിയിട്ടുമുണ്ട്.
“ഏപ്രില്‍* 25-ന് വിവാഹിതനാകാന്‍* തീരുമാനിച്ചിരുന്നുവെങ്കില്* കേരളത്തില്‍* ഏറ്റവും പ്രചാരമുള്ള വനിത മാസികയുടെ ഏപ്രില്‍* 15-30 ലക്കത്തില്‍* വിവാഹത്തെക്കുറിച്ച് ഇത്രയും സത്യങ്ങള്‍* വിളിച്ചു പറഞ്ഞതു വളരെ മോശമായിപ്പോയി. ഈസ്റ്റര്‍* ലക്കത്തില്‍* താങ്കള്‍*ക്ക് വേണ്ടി മാത്രം ഒരു 3 പേജു ഡെഡിക്കേറ്റ് ചെയ്ത അവരെയും അതു വായിച്ച ഞങ്ങളെയും താങ്കള്‍* ഫൂള്‍*സ് ആക്കി. ഞങ്ങളുടെ ഭാഷയില്‍* പറഞ്ഞാല്‍* ഒരു മാതിരി മറ്റേടത്തെ പണിയല്ലയോ ഇതിയാന്* കാണിച്ചേ?”
“താങ്കള്‍*ക്കു ഈ രഹസ്യ സ്വഭാവത്തിനു ഒരോരോ കാരണങ്ങള്‍* ഉണ്ടാവും.. സ്വകാര്യത എന്നൊക്കെ താങ്കള്‍* പറയുമായിരിക്കും.. ഈ ആള്*ക്കൂട്ടവും തിരക്കും താങ്കള്‍* ഇഷ്ടപ്പെടാത്തത് ഒന്നുമല്ലലോ.. എന്തുമായികൊള്ളട്ടെ ഒന്നു മാത്രമേയുള്ളു.... പറഞ്ഞ് പറ്റിച്ചതു താങ്കള്‍*ക്കു ചേര്*ന്നില്ല. താങ്കളുടെ കല്യാണത്തിനു കൂട്ട അത്മഹത്യയൊന്നും ഒരു സ്ത്രീ സംഘടനയും ഉറപ്പു പറഞ്ഞിരുന്നില്ലല്ലോ, അല്ലേ?”
“താങ്കള്‍* വിവാഹിതനായതില്‍* മനം നൊന്ത ഒരു പൈങ്കിളി പെണ്*കൊടി എഴുതിയതാണു എന്നു താങ്കള്‍* തെറ്റിധരിക്കരുത്. താങ്കളുടെയത്രെയും ആരാധകരില്ലെങ്കിലും നല്ല ഗ്ലാമറും, സാഹിത്യവാസനയും, ഒത്തിരി സ്നേഹവും സത്യസന്ധതയുമുള്ള ഒരു അച്ചായന്* ഈ അച്ചായത്തിക്കുണ്ട്” - വിധു എഴുതുന്നു.
Keywords:Achayathi posts an open letter for Prithvi,most eligible batchler,vanitha,vidhu ,achayathi
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks