-
പൃഥ്വിരാജും ‘പരുത്തിവീരന്*’കാര്*ത്തിയും ത

മലയാളത്തിലെ ബിഗ്സ്റ്റാര്* പൃഥ്വിരാജും തമിഴിലെ യുവ സൂപ്പര്*താരം കാര്*ത്തിയും തമ്മില്* എന്താണ് വ്യത്യാസം? വ്യത്യാസം പറയുന്നതിന് മുമ്പ് എന്താണ് സാമ്യമെന്ന് പറയാം. ഇരുവരും അവരവരുടെ ഭാഷകളിലെ മിന്നുന്ന താരങ്ങള്*. അതിലുപരിയായി, പൃഥ്വി കഴിഞ്ഞ ദിവസം വിവാഹിതനായി. കാര്*ത്തി ഉടന്* വിവാഹിതനാകാന്* പോകുന്നു.
ഇനിയാണ് വ്യത്യാസം. പൃഥ്വിയുടെ വിവാഹം ഇരുമ്പു മറയ്ക്കുള്ളില്* ആരോരുമറിയാതെ നടത്തി. മാധ്യമങ്ങളെപ്പോലും അകറ്റി നിര്*ത്തി. എന്നാല്* കാര്*ത്തിയാകട്ടെ തന്*റെ വിവാഹം ഏവരെയും അറിയിച്ചിരിക്കുന്നു. പെണ്*കുട്ടിയുടെ ഫോട്ടോ മാധ്യമങ്ങള്*ക്ക് നല്*കിയിരിക്കുന്നു. മാതാപിതാക്കള്* ആലോചിച്ചുറപ്പിച്ച പെണ്*കുട്ടിയെയാണ് കാര്*ത്തി വിവാഹം കഴിക്കുന്നത്. വിവാഹക്കാര്യം മാധ്യമങ്ങള്*ക്കും പൊതുജനങ്ങള്*ക്കും മുന്നില്* അവതരിപ്പിച്ച രീതിയിലാണ് പൃഥ്വിരാജും കാര്*ത്തിയും തമ്മിലുള്ള വ്യത്യാസം.
മുംബൈയിലുള്ള ഒരു മാധ്യമപ്രവര്*ത്തകയുമായി പൃഥ്വി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും മാധ്യമങ്ങള്* വാര്*ത്ത നല്*കിയതിന് പൃഥ്വി കോപാകുലനായത് കേരളം മുഴുവനറിഞ്ഞതാണ്. ഈ വാര്*ത്തകളെല്ലാം തെറ്റാണെന്ന് വാദിച്ച പൃഥ്വി ‘ഇതാണോ മാധ്യമധര്*മം?’ എന്ന് പല മാഗസിനുകള്*ക്കും നല്*കിയ അഭിമുഖങ്ങളിലൂടെ രോഷം കൊണ്ടു. എനിക്കൊരു വിവാഹമുണ്ടെങ്കില്* അത് നിങ്ങളെയേവരെയും അറിയിച്ചുകൊണ്ടായിരിക്കുമെന്ന് നാഴികയ്ക്ക് നാല്*പ്പതുവട്ടം മാധ്യമപ്രവര്*ത്തകരോട് ആവര്*ത്തിക്കുന്ന പൃഥ്വി ദിവസങ്ങള്* കഴിയുന്നതിന് മുമ്പ് തന്*റെ വാക്കുകള്*ക്ക് തീരെ വിലകല്*പ്പിക്കാത്ത രീതിയില്* ആരോരുമറിയാതെ വിവാഹിതനായി. ഒരു രഹസ്യവിവാഹം നടത്തി തന്*റെ താരമൂല്യവും വാര്*ത്താപ്രാധാന്യവും കൂട്ടാമെന്നായിരിക്കും അദ്ദേഹം ഉള്ളില്* കണക്കുകൂട്ടിയത്.
ഇത്തരത്തിലുള്ള നാടകങ്ങള്*ക്കിടയിലാണ് നമ്മുടെ അയല്പക്കത്ത് സൂര്യയുടെ അനുജന്* കാര്*ത്തിയുടെ വിവാഹവാര്*ത്ത വ്യത്യസ്തമാകുന്നത്. ഇത്തരം ബഹളങ്ങളോ മറച്ചുപിടിക്കലോ ഒന്നും അവിടെയില്ല. കാര്യങ്ങള്* ലളിതം. ചെന്നൈ സ്*റ്റെല്ലമേരി കോളജില്* നിന്ന് സാഹിത്യത്തില്* ഗോള്*ഡ് മെഡലോടെ ബിരുദം നേടിയ രഞ്ജിനിയാണ് കാര്*ത്തിയുടെ പ്രതിശ്രുത വധു. എംഎയ്ക്ക് പഠിക്കുകയാണിപ്പോള്* രഞ്ജിനി. കാര്*ത്തിയുടെ പിതാവും തമിഴ്*നടനുമായ ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്.
താന്* അഭിനയിച്ച സിനിമകളെല്ലാം ഹിറ്റാക്കിയ നടനാണ് കാര്*ത്തി. പൃഥ്വിക്കാകട്ടെ അങ്ങനെയൊരു ട്രാക്ക് റെക്കോര്*ഡൊന്നും അവകാശപ്പെടാനില്ല. കാര്*ത്തിയും പൃഥ്വിയും തമ്മില്* എങ്ങനെയൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് കൂടുതല്* പറയേണ്ടതില്ലല്ലോ.
Keywords:The difference between Karthi and Prithvi,paruthiveeran fame karthi, surya's brother karthi, Ranjini, supriya menon ,bigstar prithviraj,tamil hero karthi
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks