-
അടിച്ചുപൊളിക്കാന്* സീനിയേഴ്സ് എത്തുന്ന
അവര്* വീണ്ടും മഹാ*രാജാസ് ക്യാമ്പസ്സിലെത്തുന്നു. ഒരിക്കല്* കൂടി അവര്* അവിടെ പി ജി വിദ്യാര്*ഥികളാകും. പഴയ സഹപാഠി ലക്ചററായി അവിടെയുള്ളതൊന്നും അവര്*ക്ക് പ്രശ്നമല്ല. ക്ലാസ്സില്* അനുസരണയുള്ള വിദ്യാര്*ഥികളാകാന്* മാത്രം കിട്ടില്ലെന്ന് മാത്രം. അല്*പ്പം തല്ലുകൊള്ളിത്തരം ഉണ്ടെന്ന് ചുരുക്കം. പോക്കിരിരാജയുടെ വന്* വിജയത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സീനിയേഴ്സിനെ നായകരാണ് അവര്*. മെയ് 27ന് ഈ ചിത്രം പ്രദര്*ശനത്തിനെത്തും.
പത്മനാഭന്*, ഫിലിപ്പ്* ഇടിക്കുള, റഷീദ്* മുന്ന, റെക്*സ്* മാനുവല്* എന്നിവരാണ് വീണ്ടും കോളേജില്* ചേരുന്നത്. പഠനത്തിന് ശേഷം പല ജോലികള്* കണ്ടെതി ജീവിതം നയിക്കുകയായിരുന്ന ഇവര്* വീണ്ടും ക്യാമ്പസ്സിലെത്തുമ്പോഴുള്ള രസകരമായ സംഭവങ്ങളാണ് ചിത്രത്തില്* പറയുന്നത്. കോളേജില്* ഇവര്*ക്കൊപ്പം അടിച്ചുപൊളിക്കാന്* ജെനി എന്ന പെണ്*കുട്ടിയും ചേരുന്നു. പണ്ട് ഇവര്*ക്കൊപ്പം ഇതേ കോളജില്* പഠിച്ച ഇന്ദുലേഖ ഇപ്പോള്* അവിടെ അധ്യാപികയാണെന്നതും കൌതുകം പകരും.
പത്മനാഭന്*, ഫിലിപ്പ്* ഇടിക്കുള, റഷീദ്* മുന്ന, റെക്*സ്* മാനുവല്* എന്നിവരെ യഥാക്രമം ജയറാം, ബിജുമേനോന്*, മനോജ് കെ ജയന്*, കുഞ്ചാക്കോ ബോബന്* എന്നിവര്* അവതരിപ്പിക്കുന്നു. ജെനിയെ അനന്യയും ഇന്ദുലേഖയെ പത്മപ്രിയയും അവതരിപ്പിക്കും. ഇവര്*ക്ക് പുറമെ സിദ്ധിഖ്*, വിജയരാഘവന്*, ജഗതി, സുരാജ്* വെഞ്ഞാറമ്മൂട്*, ശ്രീജിത്* രവി, മധുപാല്*, ലാലു അലക്*സ്*, നാരായണന്*കുട്ടി, ഡോക്*ടര്* റോണി, ജ്യോതിര്*മയി, രാധാവര്*മ, ഹിമ, ലക്ഷ്*മിപ്രിയ എന്നിവരും ചിത്രത്തില്* ഉണ്ട്.
വാണിജ്യസിനിമയുടെ എല്ലാ ചേരുവകളും ഉപയോഗിച്ചാണ് വൈശാഖ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്* ഗ്ലാമര്* താരം രഹസ്യയുടെ ഐറ്റം ഡാന്*സ് യുവപ്രേക്ഷകര്*ക്ക് ഹരം*പകരും.
സച്ചി-സേതു തിരക്കഥ ഒരുക്കിയ ചിത്രം നിര്*മ്മിക്കുന്നത് വൈശാഖാ ഫിലിംസിന്റെ ബാനറില്* പി രാജനാണ്. അനില്* പനച്ചൂരാന്*, വയലാര്* ശരത്*ചന്ദ്രവര്*മ, സന്തോഷ്* വര്*മ എന്നിവര്* ഓരോ ഗാനങ്ങള്* രചിച്ചിരിക്കുന്നു. അല്*ഫോന്*സ്*, ജാസിഗിഫ്*റ്റ്*, അലക്*സ്* പോള്* എന്നിവരാണ് സംഗീതസംവിധാനം നിര്*വഹിച്ചിരിക്കുന്നത്. ഷാജിയാണ്* ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks