എനിക്ക് ഒരു വൃക്ഷം ആകണം...
എന്റെ ശിഖരങ്ങള്* താഴ്ത്തി ചെറു കിടാങ്ങള്* ഊഞ്ഞാല്* ആടണം
എന്റെ ഇലകള്* അവര്*ക്കായി കളിക്കോപ്പ് ആകണം ...
എന്റെ തണലില്* അവര് കൂടുകൂട്ടണം .
പിന്നെ .....
എനിക്ക് കടല്* ആകണം ..
തീരത്ത് നിന്നു എന്നെ അമ്മേ എന്ന് വിളിക്കുമ്പോള്*
ആര്*ത്തലച്ചു അവരെ മാരോടനയ്ക്കണം
പൈതങ്ങളുടെ കണ്ണീരൊപ്പി
എന്റെ സിരകളില്* ഉപ്പുരസം നിറയ്ക്കണം .
പിന്നെ ...
എനിക്ക് ഒരു പക്ഷിയാകണം
ചുണ്ടില് തീറ്റ വച്ചു എന്റെ കുഞ്ഞുങ്ങളെ ഊട്ടണം
അവയ്ക്ക് മീതെ അടയിരിക്കണം
പിന്നെ പതുക്കെ തള്ളി മാറ്റി പറക്കാന്* പഠിപ്പിക്കണം .
പിന്നെ.....
എനിക്ക് ഭൂമിയകണം .
സര്*വം ക്ഷമിച്ചു ചവിട്ടി മെതിക്കാന്* നിന്നു കൊടുക്കണം
എന്റെ പൊടിയില് ഉരുണ്ടു പിരാളന്*
എന്നെ കുത്തിനോവിക്കാന്*
എന്നിലേക്ക്* ആറടിയില്* അലിയാന്.....

എന്നെ ഒരു സ്ത്രീ ആയി ജനിപ്പിച്ച ദൈവമേ ...