അടുത്തവര്*ഷം ഐ പി എല്ലില്* കളിക്കില്ലെന്ന് മുന്* ഓസ്ട്രേലിയന്* താരം ഷെയ്ന്* വോണ്*. ഇപ്പോള്* നടക്കുന്ന ഐ പി എല്* സീസണോടെ താന്* പ്രൊഫഷണല്* ക്രിക്കറ്റില്* നിന്ന് വിട പറയുമെന്നും രാജസ്ഥാന്* റോയല്*സിന്റെ നായകന്* കൂടിയായ വോണ്* പറഞ്ഞു. ഇന്റര്*നെറ്റിലെ സൌഹൃദക്കൂട്ടായ്മയായ ട്വിറ്ററിലൂടെയാണ് വോണ്* ഇക്കാര്യം അറിയിച്ചത്.

എന്നെ സഹായിച്ച എല്ലാവര്*ക്കും നന്ദി. എന്റെ ഉയര്*ച്ചകളിലും താഴ്ചകളിലും എന്നെ പിന്തുണച്ചവര്*ക്കും നന്ദി. രാജസ്ഥാന്റെ അടുത്ത രണ്ട് കളികള്*ക്കും മുഴുവന്* കാണികളും പിന്തുണ നല്*കണം- വോണ്* ട്വീറ്റ് ചെയ്യുന്നു.

വോണിന്റെ നേതൃത്വത്തില്* പ്രഥമ ഐ പി എല്ലില്* രാജസ്ഥാന്* റോയല്**സ് ചാമ്പ്യന്**മാരായിരുന്നു. അടുത്ത വര്*ഷം രാജസ്ഥാന്* റോയല്**സ് ടീമിന്റെ കോച്ച് ആയോ ഉപദേശകനായോ വോണ്* രംഗത്തെത്താന്* സാധ്യതയുണ്ട്.