-
“മമ്മൂട്ടിയുടെയും ലാലിന്*റെയും നായികയാവ&

സീനിയര്* നടന്**മാര്*ക്കൊപ്പം നായികയായി അഭിനയിക്കാന്* താല്*പ്പര്യമില്ല - പറയുന്നത് യുവതലമുറയുടെ ഹരം നിത്യാ മേനോന്*. ‘ഉറുമി’യുടെ മെഗാവിജയത്തിന്*റെ പശ്ചാത്തലത്തില്* നിത്യയ്ക്ക് ഓഫറുകള്* പെരുമഴ പോലെയാണ്. അവയെല്ലം യുവതാര ചിത്രങ്ങളുമാണ്. മോഹന്*ലാലിന്*റെ നായികയായി ‘ആകാശഗോപുരം’ എന്ന ചിത്രത്തിലൂടെയാണ് നിത്യാ മേനോന്* മലയാളത്തില്* അരങ്ങേറിയത്. എന്നാല്* മോഹന്*ലാല്*, മമ്മൂട്ടി എന്നിവരെപ്പോലെ സീനിയറായ നായകന്മാര്*ക്കൊപ്പം നായികാവേഷത്തിലഭിനയിക്കാന്* താല്*പ്പര്യമില്ലെന്ന് നിത്യ തുറന്നു പറയുകയാണ്.
“കൂടുതല്* പ്രായമുള്ള നടന്**മാര്*ക്കൊപ്പം അഭിനയിക്കാന്* താല്*പ്പര്യമില്ല. ആകാശഗോപുരത്തിന്*റെ കഥ ആ വിധത്തിലുള്ളതായിരുന്നു. 40 വയസുള്ള പുരുഷനും 20കാരിയായ പെണ്*കുട്ടിയും തമ്മിലുള്ള അടുപ്പം. ഞാന്* കാണാന്* തന്നെ വളരെ ചെറിയ ആളാണ്. പ്രായമുള്ളവര്*ക്കൊപ്പം അഭിനയിക്കുമ്പോള്* ഒട്ടും നന്നാവില്ല. അതുകൊണ്ട് ചെറുപ്പക്കാരുടെ നായികയായി അഭിനയിക്കാനാണ് ഇഷ്ടം. കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്* ആവാം എന്നല്ലാതെ സീനിയര്* നടന്**മാര്*ക്കൊപ്പം നായിക എന്ന ലേബലില്* അഭിനയിക്കാന്* എനിക്ക് താല്*പ്പര്യമില്ല” - ‘കന്യക’യ്ക്ക് അനുവദിച്ച അഭിമുഖത്തില്* നിത്യാ മേനോന്* പറയുന്നു.
“പുതു തലമുറയ്ക്കൊപ്പം അഭിനയിക്കുന്നതാണ് കൂടുതല്* നന്നായി തോന്നുന്നത്. ഒരേ പ്രായവും താല്*പ്പര്യവുമൊക്കെയാകുമ്പോള്* ഉണ്ടാകുന്ന കെമിസ്ട്രിയാണ് അതിന്*റെ സന്തോഷം. ഒന്നിച്ച് തമാശ പറഞ്ഞ്, ഡിന്നര്* കഴിച്ച് അങ്ങനെ ഒരു ജോളി മൂഡ്. സീനിയര്* ആര്*ട്ടിസ്റ്റുകളാകുമ്പോള്* നമുക്ക് തീര്*ച്ചയായും അവരുമായി ഒരു ഗ്യാപ്പ് ഉണ്ടാകും” - നിത്യ പറയുന്നു.
Keywords: Nithya Menon - Interview,mohan lal,mammootty, urumi, aakashagopuram,senior artist
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks