- 
	
	
		
		
		
		
			 സുപ്രിയയെ അറിയില്ലെന്ന് ഞാന്* പറഞ്ഞിട്ട& സുപ്രിയയെ അറിയില്ലെന്ന് ഞാന്* പറഞ്ഞിട്ട&
			
				
					തന്*റെ വിവാഹം സംബന്ധിച്ച  എല്ലാ വിവാദങ്ങള്*ക്കും പൃഥ്വിരാജ് മറുപടി പറയുന്നു. ഇപ്പോള്* തന്*റെ  ഭാര്യയും, നാലു വര്*ഷക്കാലം പ്രണയിനിയുമായിരുന്ന സുപ്രിയാമേനോന്* എന്ന  മാധ്യമപ്രവര്*ത്തകയെ അറിയില്ലെന്ന് താന്* ഒരു അഭിമുഖത്തിലും  പറഞ്ഞിട്ടില്ലെന്ന് പൃഥ്വി വ്യക്തമാക്കി.
 
 “എന്*റെ  വിവാഹത്തിന് ശേഷം ഏറ്റവും വലിയ വിവാദമുണ്ടായത് ഞാന്* ഒരു മാധ്യമത്തിന്  അനുവദിച്ച അഭിമുഖത്തെച്ചൊല്ലിയാണ്. ‘മുംബൈയിലെ ആ മാധ്യമപ്രവര്*ത്തകയെ ഞാന്*  അറിയില്ല’ എന്ന് ആ അഭിമുഖത്തില്* അച്ചടിച്ചു വന്നിരുന്നു.  യഥാര്*ത്ഥത്തില്* അവര്* എന്നോടുചോദിച്ചത് ‘പ്രതീക്ഷാ മേനോന്* എന്ന മുംബൈ  മാധ്യമപ്രവര്*ത്തകയെ അറിയുമോ?’ എന്നാണ്. ഇപ്പോഴും ഞാന്* പറയുന്നു,  പ്രതീക്ഷാ മേനോന്* എന്ന മാധ്യമപ്രവര്*ത്തകയെ എനിക്കറിയില്ല.  യഥാര്*ത്ഥത്തില്* അങ്ങനെ ഒരാളുണ്ട്, പക്ഷേ ഞാന്* ആ കുട്ടിയെ അറിയില്ല  എന്നാണ് പറഞ്ഞത്. നിര്*ഭാഗ്യവശാല്*, ആ മാധ്യമത്തില്* അഭിമുഖം  അച്ചടിച്ചുവന്നപ്പോള്* ‘പ്രതീക്ഷാ മേനോന്*’ എന്ന പേരുണ്ടായിരുന്നില്ല.  ‘മുംബൈയിലെ മാധ്യമപ്രവര്*ത്തകയുമായി പരിചയമില്ല’ എന്നാണ് അഭിമുഖത്തില്*  വന്നത്. അത് ‘സുപ്രിയയെ എനിക്കറിയില്ല’ എന്ന രീതിയില്*  വ്യാഖ്യാനിക്കപ്പെടുകയായിരുന്നു” - ഒരു ടി വി ചാനലിന് അനുവദിച്ച  അഭിമുഖത്തില്* പൃഥ്വിരാജ് പറയുന്നു.
 
 അടുത്ത പേജില്* - രഹസ്യവിവാഹം എന്തിനായിരുന്നു?
 
 തന്*റെ വിവാഹം രഹസ്യമായി  നടത്തിയതിന്*റെ കാരണമെന്താണെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു. “ഞാന്*  നാലു വര്*ഷമായി സ്നേഹിച്ച പെണ്*കുട്ടിയുടെ കഴുത്തില്* താലി ചാര്*ത്തുന്നത്  വളരെ സ്വകാര്യമായി വേണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്*റെ  ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം അതില്* സംബന്ധിച്ചാല്*  മതിയെന്നും ഞാന്* ആഗ്രഹിച്ചിരുന്നു. അതിന് എന്*റെ മുന്നില്* രണ്ട്  പോം*വഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകില്* ‘ഇന്ന ദിവസം എന്*റെ വിവാഹമാണ്.  ദയവു ചെയ്ത് നിങ്ങള്* അതിന് വരാതിരിക്കുക’ എന്ന് എന്*റെ മാധ്യമ  സുഹൃത്തുക്കളോട് പറയുക. അല്ലെങ്കില്* മാധ്യമങ്ങളെ അറിയിക്കാതിരിക്കുക.  ഞാന്* രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു. അത്രമാത്രം” - പൃഥ്വിരാജ്  വ്യക്തമാക്കി.
 
 ഈ  വര്*ഷം തനിക്ക് സന്തോഷം ഏറെയുള്ള വര്*ഷമാണെന്ന് പൃഥ്വി പറഞ്ഞു.  ഇഷ്ടപ്പെട്ട പെണ്*കുട്ടിയെ വിവാഹം കഴിച്ചു. ഉറുമിയും മാണിക്യക്കല്ലും  പ്രേക്ഷകര്* സ്വീകരിച്ചു. ‘വീട്ടിലേക്കുള്ള വഴി’ ദേശീയ അവാര്*ഡിന്  പരിഗണിക്കുന്നു.
 
 “ഈ  സന്തോഷങ്ങള്*ക്കെല്ലാമിടയില്* എനിക്ക് ഒരു വേദനയുമുണ്ട്. ‘സിറ്റി ഓഫ്  ഗോഡ്’ എന്ന, മികച്ചതെന്ന് ഞാന്* വിശ്വസിക്കുന്ന സിനിമ വേണ്ടവിധത്തില്*  സ്വീകരിക്കപ്പെട്ടില്ല എന്നതാണ് അത്” - പൃഥ്വി പറയുന്നു.
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks