- 
	
	
		
		
		
		
			 പൃഥ്വിയുടെ വിവാഹസത്കാരത്തിന് സംവൃതയും പൃഥ്വിയുടെ വിവാഹസത്കാരത്തിന് സംവൃതയും
			
				
					പൃഥ്വിരാജിന്*റെ  വിവാഹം രഹസ്യമായാണ് നടന്നതെങ്കിലും ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന  വിവാഹങ്ങളേക്കാള്‍* മാധ്യമശ്രദ്ധ അതിന് കിട്ടി. മാധ്യമങ്ങളെ അറിയിക്കാതെ  ഇരുമ്പുമറ സൃഷ്ടിച്ച് നടത്തിയ വിവാഹം പൃഥ്വിക്ക് ഏറെ വിമര്*ശനങ്ങളും  നേടിക്കൊടുത്തു. മേയ് ഒന്നിന് ഞായറാഴ്ച പൃഥ്വി വിവാഹ സത്കാരം നടത്തി.  എന്നാല്‍* പ്രതീക്ഷിച്ചിരുന്ന പല താരങ്ങളും സത്കാരത്തിനെത്തിയില്ല.
 
 പൃഥ്വിരാജിന്*റെ  പേരുചേര്*ത്ത് ഗോസിപ്പ് കോളങ്ങളില്‍* ഏറെ നാള്* നിറഞ്ഞുനിന്ന സംവൃത സുനിലും  മീരാജാസ്മിനും വിവാഹസത്കാരത്തിനെത്തിയില്ല എന്നത് ഏറെ ശ്രദ്ധേയമായി.  അതുപോലെ മലയാള സിനിമയിലെ താര സൂര്യന്**മാരായ മമ്മൂട്ടിയും മോഹന്‍*ലാലും  സുരേഷ്ഗോപിയും എത്തിയില്ല. താരശോഭ പകരാനായി സൂപ്പര്‍*സ്റ്റാറുകളുടെ  കൂട്ടത്തില്‍* നിന്ന് ദിലീപ് മാത്രമാണ് ഉണ്ടായിരുന്നത്.
 
 സംവൃതാ  സുനില്‍* സിംഗപ്പൂരില്‍* ആയിരുന്നതിനാലാണ് വരാതിരുന്നതെന്നാണ് അറിയാന്‍*  കഴിഞ്ഞത്. മീരാ ജാസ്മിനാകട്ടെ അമേരിക്കയില്‍*. സുരേഷ്ഗോപിയും  അമേരിക്കയിലായിരുന്നു. മമ്മൂട്ടി യൂറോപ്പില്‍* അവധിക്കാലം ആഘോഷിക്കാനായി  പോയി.
 
 മോഹന്‍*ലാല്‍*  ദുബായില്‍* ഷൂട്ടിംഗിലായിരുന്നു. അറബിയും ഒട്ടകവും പി മാധവന്* നായരും,  കാസനോവ എന്നീ ചിത്രങ്ങളുടെ തിരക്കിട്ട ഷെഡ്യൂളുകളിലായിരുന്നതിനാലാണ്  മോഹന്‍*ലാലിന് എത്താന്‍* കഴിയാതിരുന്നത്. മോഹന്‍*ലാലിനുവേണ്ടി ആന്‍*റണി  പെരുമ്പാവൂര്‍* എത്തി പൃഥ്വിക്ക് ആശംസകള്‍* നേര്*ന്നു.
 
 പാലക്കാട്ടെ  മാധ്യമപ്രവര്*ത്തകര്* ആരും തന്നെ വിവാഹസത്കാരത്തിനെത്തിയില്ല. വിവാഹം  കവര്‍* ചെയ്യാനെത്തിയ മാധ്യമപ്രവര്*ത്തകര്*ക്കു നേരെ കാറിന്*റെ ഡോര്‍*  വലിച്ചടച്ച് കടന്നുപോയ പൃഥ്വിരാജിന്*റെ നടപടിയില്‍* പ്രതിഷേധിച്ചായിരുന്നു  മാധ്യമപ്രവര്*ത്തകര്* സത്കാരം ബഹിഷ്കരിച്ചത്.
 
 
 Keywords: prithviraj, mammootty, mohanlal, dileep, jayaram, meera jasmine, prithviraj's wedding reception, supriya,samvritha
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks