- 
	
	
		
		
		
		
			 തടി കുറച്ചത് രജനിക്ക് വിനയായി തടി കുറച്ചത് രജനിക്ക് വിനയായി
			
				
					രണ്ടാഴ്ചത്തെ ചികിത്സക്കു  ശേഷം സൂപ്പര്‍*താരം രജനികാന്ത് ആശുപത്രി വിട്ടു. ശരീരഭാരം കുറയ്ക്കാന്‍*  പട്ടിണി കിടന്നതാണ് രജനി കിടപ്പിലാക്കാന്‍* കാരണമെന്ന് റിപ്പോര്*ട്ട്.  മൂന്ന് വേഷത്തില്‍* അഭിനയിക്കുന്ന പുതിയ ചിത്രം "റാണ"യ്ക്കു വേണ്ടി 20 ദിവസം  കൊണ്ട് 15 കിലോ കുറയ്ക്കാനായിരുന്നു ശ്രമം. 
 
 രണ്ടാഴ്ച  ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് കഴിച്ചത്. ശരീരഭാരം 75  കിലോയില്‍*നിന്നും 60 കിലോ ആക്കുകയായിരുന്നു ലക്*ഷ്യം. ചെറിയ തോതില്‍* മദ്യം  ഉപയോഗിക്കുന്ന ശീലം വീട്ടുകാരുടെ നിര്*ബന്ധത്തെ തുടര്‍*ന്ന് പെട്ടെന്ന്  ഉപേക്ഷിച്ചതും ശാരീരിക അസ്വസ്ഥതക്ക് കാരണമായെന്നും രജനിയുടെ ജ്യോഷ്ഠന്‍*  സത്യനാരായണ ഗെയ്ഗ്*വാദ് പറഞ്ഞു.
 
 ഭാരം  കുറയ്ക്കാനുള്ള പിടിവാശി രജനി ഉപേക്ഷിച്ചു. ഇഡ്ഡലിയും ദോശയും കഴിച്ചു  തുടങ്ങി. വീട്ടിലേക്ക് മടങ്ങിയ രജനി പൂര്*ണ വിശ്രമത്തിനായി  അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോര്*ട്ടുണ്ട്.
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks