സീനിയേഴ്സ് തീയേറ്ററുകളില്* തകര്*ത്തോടുകയാണ്. ജയറാം, മനോജ് കെ ജയന്*, ബിജു മേനോന്*, കുഞ്ചാക്കോ ബോബന്* എന്നിവര്* പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സീനിയേഴ്സ് മികച്ച എന്റര്*ടൈനര്* എന്ന പേര് നേടിക്കഴിഞ്ഞു. മറ്റ് പ്രധാന പുതിയ സിനിമകളൊന്നും മത്സരിക്കാനില്ലാത്തതും സീനിയേഴ്സിന് ഗുണകരമായി. സീനിയേഴ്സിന് ഇങ്ങനെ ഒറ്റയ്ക്ക് മുന്നേറാന്* വഴിയൊരുക്കിയ ത്രീ കിംഗ്സ് മെയ് 27ന് തീയേറ്ററിലെത്തും.

കഴിഞ്ഞ 14ന് ആയിരുന്നു ത്രീ കിംഗ്സും റിലീസ് ചെയ്യാന്* തീരുമാനിച്ചിരുന്നത്. എന്നാല്* സീനിയേഴ്സുമായി മത്സരം നടത്തേണ്ടെന്ന് കരുതി റിലീസ് മാറ്റുകയായിരുന്നു. ത്രീ കിംഗ്സിന്റെ നിര്*മ്മാതാവായ ജീവനും സീനിയേഴ്സ് ഒരുക്കിയ രാജനും തമ്മിലുള്ള സൌഹൃദം തന്നെ ഇതിനുകാരണമായത്. സുഹൃത്തുക്കളില്* ഒരാളുടെ സിനിമ മതി റിലീസിന് എന്ന് ജീവന്* തീരുമാനിക്കുകയായിരുന്നു.

ഇന്ദ്രജിത്ത്, ജയസൂര്യ, കുഞ്ചാക്കോ ബോബന്*, സന്ധ്യ, സംവൃത, ആന്* അഗസ്റ്റ്യന്* എന്നിവരെ പ്രഥാനകഥാപാത്രങ്ങളാക്കി ത്രീ കിംഗ്സ് സംവിധാനം ചെയ്തിരിക്കുന്നത് വി കെ പ്രകാശ് ആണ്.

ഭാസ്കരനുണ്ണി രാജ, ശങ്കരനുണ്ണി രാജ, രാമനുണ്ണി രാജ എന്നീ സഹോദരന്**മാരുടെ കഥയാണ് ത്രീ കിംഗ്സ് പറയുന്നത്. ഒരേ ദിവസം, ഒരേ ആശുപത്രിയില്* ജനിച്ച രാജകുമാരന്മാര്* ആണ് ഇവര്*. എന്നാല്* ഇവരുടെ ജനനത്തോടെ രാജപ്രതാപമൊക്കെ നശിച്ചു. ഇപ്പോള്* കൊട്ടാരവും കുറച്ചു വസ്തുവകകളും മാത്രം. മൂന്നു പേരും രാജാപാര്*ട്ടിലാണു നില്*പ്പൊക്കെ. പരസ്പരം പാരവയ്ക്കുകയാണ് ഇവരുടെ പ്രധാന ഹോബി.

അന്യാധീനപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്* പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവര്*. സ്പോര്*ട്സ് രംഗത്തു തിളങ്ങി കാശുണ്ടാക്കാനാണു ഭാസ്കരനുണ്ണിരാജയുടെ ശ്രമം. എങ്ങനെയും സിനിമയില്* സൂപ്പര്*താരമായി കോടികള്* സമ്പാദിക്കാനാണു ശങ്കരനുണ്ണി രാജയുടെ നീക്കം. കാശുണ്ടാക്കാന്* കുറച്ചു കൂടി എളുപ്പം റിയാലിറ്റി ഷോയില്* വിജയിക്കലാണ് എന്നു കരുതി ആ വഴിക്കു നീങ്ങുകയാണ് രാമനുണ്ണിരാജ. പക്ഷെ പരസ്പരപാരകള്* കാരണം ഒന്നും നടക്കുന്നില്ല. ഇതിനിടയില്* ഇവരുടെ ജീവിതത്തില്* ചില അപ്രതീക്ഷിത സംഭവങ്ങളും ഉണ്ടാകുന്നു. ഇതാണ് ത്രീ കിംഗ്സിന്റെ പ്രമേയം.

നിരവധി നര്*മ്മമുഹൂര്*ത്തങ്ങളുള്ള ത്രീ കിംഗ്സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വൈ വി രാജേഷ് ആണ്. ജഗതി ശ്രീകുമാര്*, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്*, ബാലചന്ദ്രന്* ചുള്ളിക്കാട്, കുഞ്ചന്*, അശോകന്*, ശ്രീജിത്ത് രവി, ലിഷോയ്, വി.പി. രാമചന്ദ്രന്*, അംബിക മോഹന്* എന്നിവരും ചിത്രത്തില്* വേഷമിടുന്നു. ഷിബു ചക്രവര്*ത്തിയുടെ വരികള്*ക്ക് ഔസേപ്പച്ചന്* സംഗീതം നല്*കുന്നു.