- 
	
	
		
		
		
		
			 രജനീകാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയന രജനീകാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയന
			
				
					ശാരീരിക അസ്വസ്ഥതകളെ  തുടര്‍*ന്ന് ആശുപത്രിയില്‍* പ്രവേശിപ്പിച്ചിരിക്കുന്ന തമിഴ് സൂപ്പര്‍* താരം  രജനീകാന്തിനെ ലഘു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി ആശുപത്രി വൃത്തങ്ങള്‍*  അറിയിച്ചു. നെഞ്ചില്‍* കെട്ടിക്കിടക്കുന്ന ദ്രാവകം എടുത്തുകളയുന്നതിനു  വേണ്ടിയായിരുന്നു ശസ്ത്രക്രിയ.
 
 താരത്തിന്റെ  നെഞ്ചില്‍* ദ്രാവകം കെട്ടിക്കിടക്കുന്നതിനാല്‍* ശ്വാസകോശങ്ങള്‍*ക്ക്  സമ്മര്‍*ദ്ദം അനുഭവപ്പെടുകയും അതുവഴി ശ്വസന പ്രശ്നങ്ങള്‍* ഉണ്ടാവുകയും  ചെയ്തിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രജനിയുടെ ആരോഗ്യനില  തൃപ്തികരമാണെന്നും അദ്ദേഹം സന്തോഷവാനാണെന്നും ആശുപത്രി വൃത്തങ്ങള്‍* പറഞ്ഞു.
 
 ശ്രീ  രാമചന്ദ്ര മെഡിക്കല്‍* സെന്ററിന്റെ ഏഴാം നിലയിലുള്ള സ്വകാര്യ വാര്*ഡിലാണ്  രജനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന് ഓക്സിജന്‍* നല്*കിയിരുന്നു  എന്നും ശ്വാസകോശ അണുബാധക്കെതിരെ ആന്റിബയോട്ടിക്കുകള്‍* നല്*കിവരികയാണെന്നും  ആശുപത്രി വൃത്തങ്ങള്‍* വെളിപ്പെടുത്തി.
 
 അതേസമയം,  വൃക്കകളുടെ പ്രശ്നങ്ങള്‍* പരിഹരിക്കാന്‍* മരുന്നുകള്‍* നല്*കി വരികയാണ്.  ഡയാലിസിസ് വേണോ എന്ന് ഇപ്പോള്‍* പറയാറായിട്ടില്ല. ശ്വാസകോശ അണുബാധ  പൂര്*ണമായും ഭേദമാവുന്നതോടെ വൃക്കകളുടെ പ്രവര്*ത്തനവും സാധാരണ  രീതിയിലാവുമെന്നാണ് ഡോക്ടര്‍*മാര്‍* പ്രതീക്ഷിക്കുന്നത്.
 
 രജനിക്ക്  പരിപൂര്*ണ വിശ്രമമാണ് നിര്*ദ്ദേശിച്ചിരിക്കുന്നത്. കൂടുതല്‍*  അണുബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാന്‍* സന്ദര്*ശകരെ കര്*ശനമായി  നിയന്ത്രിക്കണമെന്നും നിര്*ദ്ദേശമുണ്ട്.
 
 
 Keywords: Rajani underwent minor surgery, kidney problem, lungs problem,Rajanikanth
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks