ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജനപ്രിയന്* മെയ് 20ന് പ്രദര്*ശനത്തിനെത്തും. മനോജ് കെ ജയനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. നവാഗതനായ ബോബന്* സാമുവലാണ് ചിത്രത്തിന്റെ സംവിധായകന്*.

നാട്ടുകാരുടെ പ്രിയങ്കരനായ പ്രിയദര്*ശന്* എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്* അവതരിപ്പിക്കുന്നത്. ജോലിയെടുക്കുന്നതില്* ഒരു മടിയും കാണിക്കാത്ത പ്രിയന്റെ സാന്നിധ്യം അലസനായ വൈശാഖന്റെ( മനോജ് കെ ജയന്*) ജീവിതത്തില്* വരുത്തുന്ന് മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ജഗതി ശ്രീകുമാര്*, സലീം കുമാര്*, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്*സ്, ദേവന്*, ജാഫര്* ഇടുക്കി, കിഷോര്*, തിരുമല രാമചന്ദ്രന്*, ഭീമന്* രഘു, പ്രകാശ്, വിനോദ് കെടാമംഗലം, ഭാമ, സരയൂ, രശ്മി ബോബന്*, ശ്രീലത നമ്പൂതിരി, ഗീതാ വിജയന്*, നിഷ, സാരംഗ്, റോസ്*ലിന്* എന്നിവരും ചിത്രത്തില്* അണിനിരക്കുന്നു. ഛായാഗ്രഹണം നിര്*വഹിച്ചിരിക്കുന്നത് പ്രദീപ് നായര്* ആണ്. വയലാര്* ശരത്ചന്ദ്രവര്*മയുടെ വരികള്*ക്ക് ഗൗതം സംഗീതം പകര്*ന്നിരിക്കുന്നു.