തമിഴ്നാട് തെരഞ്ഞെടുപ്പില്* ഡി*എം*കെയുടെ ‘കാമ്പെയിന്* പീരങ്കി’യായിരുന്ന ഹാസ്യതാരം വടിവേലുവിന് മലയാള നടന്* തിലകന്റെ ഗതി! ഒരൊറ്റ സിനിമയിലും വടിവേലുവിനെ അഭിനയിപ്പിക്കരുതെന്ന് നിര്*മാതാക്കളോടും സം*വിധായകരോടും ജയലളിതയോട് അടുത്തവൃത്തങ്ങള്* ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയുന്നത്. അതായത് ജയലളിതയുടെ നേതൃത്വത്തില്* തമിഴകത്ത് പുതിയ സര്*ക്കാര്* വന്നതോടെ, വടിവേലുവിനെ കാത്തിരിക്കുന്നത്, തിലകന് കിട്ടിയ പോലെയൊരു അപ്രഖ്യാപിത വിലക്ക് തന്നെയെന്ന് സാരം!


തെരഞ്ഞെടുപ്പ് പ്രചരണ വേളയില്* ജയലളിതയുടെ മുന്നണിയെയും മുന്നണിയിലെ സഖ്യകക്ഷിയായ ഡി*എം*ഡി*കെ ‘തലൈവര്*’ വിജയകാന്തിനെയും കടുത്ത ഭാഷയില്* വിമര്*ശിച്ചതിന്റെ തിക്തഫലമാണ് വടിവേലുവിപ്പോള്* അനുഭവിച്ചുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും ജയലളിതയുടെ മുന്നണി മൃഗീയ ഭൂരിപക്ഷം നേടുകയും ചെയ്തപ്പോള്* മുങ്ങിയതാണ് വടിവേലു. ഇതുവരെ പൊങ്ങിയിട്ടില്ല. ഇതിനിടയില്*, തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനിറങ്ങിയ എ*ഐ*എ*ഡി*എം*കെ - വിജയകാന്ത് അണികള്* പടപ്പയിലുള്ള വടിവേലുവിന്റെ ഫാം ഹൌസ് അടിച്ചുതകര്*ക്കുകയും ചെയ്തു.

ഓരോ പ്രസംഗവേദികളിലും അണികളുടെ കയ്യടിയില്* അഭിരമിച്ച് ഒരു ഉളുപ്പുമില്ലാതെയാണ് നടന്* വിജയകാന്തിനെ വടിവേലു ആക്രമിച്ചത്. വിജയകാന്ത് മുഴുക്കുടിയന്* ആണെന്നായിരുന്നു വടിവേലുവിന്റെ പ്രധാന ആരോപണം. വടിവേലുവിന്റെ കുപ്രസിദ്ധ ഉദ്ധരണികളില്* ചിലതിതാ:

“വിജയകാന്തേ, നീ ‘കറുപ്പ് എം*ജി*ആര്*’ എന്നാണല്ലോ സ്വയം വിശേഷിപ്പിക്കുന്നത്. നീയൊക്കെ കറുപ്പ് എം*ജി*ആര്* ആണെങ്കില്* ഞാന്* ‘കറുപ്പ് നെഹ്രു’ ആണെടാ!”

“കുറേക്കാലമായി നീ തമിഴകത്തിന്റെ മുഖ്യമന്ത്രിയാകും എന്ന് പറഞ്ഞ് നടക്കുന്നു. നിനക്ക് മുഖ്യമന്ത്രി ആകാനുള്ള കപ്പാസിറ്റി ഉണ്ടെങ്കില്* എനിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി ആകാനുള്ള കപ്പാസിറ്റി ഉണ്ടെടാ. ഇനി നീയെങ്ങാനും ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്* ഞാന്* അമേരിക്കന്* പ്രസിഡന്റ് ഒബാമ ആകുമെടാ!”

“നാട്ടുകാരേ, നിങ്ങള്* ഒരു കാര്യം മനസില്* വയ്ക്കണം. വെള്ളത്തില്* കപ്പല്* ഓടിക്കുന്നവനാണ് ക്യാപ്റ്റന്*. അല്ലാതെ സദാ സമയവും വെള്ളമടിക്കുന്നവനല്ല!”

“ഇവിടെ ഒരാള്* കിംഗ് മേക്കര്* ആണെന്നും പറഞ്ഞ് നെഗളിക്കുന്നുണ്ട്. സത്യത്തില്* അയാള്* കിംഗ് മേക്കറല്ല, വെറും ‘ഡ്രിങ്ക് മേക്കര്*’ മാത്രം!”

തെരഞ്ഞെടുപ്പില്*, മാധ്യമങ്ങള്* (മിക്കവയും ഡി*എം*കെ കുടുംബത്തിന്റെ മാധ്യമങ്ങള്*) പ്രവചിച്ച പോലെ ഡി*എം*കെ വീണ്ടും അധികാരത്തില്* എത്തുമെന്നായിരുന്നു വടിവേലു കരുതിയത്. തമിഴകത്തെ പടുകൂറ്റന്* സിനിമാ പ്രൊഡക്ഷന്* കമ്പനികള്* ഡി*എം*കെ കുടുംബത്തിന്റെ ഉടമസ്ഥതയില്* ആയതിനാല്* തനിക്ക് അവസരങ്ങള്*ക്ക് കുറവുണ്ടാകില്ലെന്നും വടിവേലു കണക്കുകൂട്ടി. എന്നാല്* ‘പെട്ടി തുറന്നപ്പോള്* വടിവേലുവിന്റെ പെട്ടി പൂട്ടി’ എന്ന് മാത്രം. ഒരു പത്രസമ്മേളനം നടത്തി അമ്മയുടെ കാല് പിടിക്കാം എന്ന് കരുതിയാല്* എ*ഐ*എ*ഡി*എം*കെ - വിജയകാന്ത് അണികള്* വടിവേലുവിനെ പുറത്തിറങ്ങാന്* പോലും സമ്മതിക്കുന്നില്ല.


Keywords: Vadivelu is out of Tamil cinema,campain peeranki, vadivelu