തീവ്രപരിചരണ വിഭാഗത്തില്* പ്രവേശിപ്പിച്ചിരിക്കുന്ന തമിഴ് സൂപ്പര്* താരം രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഭാര്യ ലത രജനീകാന്ത് മാധ്യമങ്ങളെ അറിയിച്ചു. രജനിയെ ഒരു അമാനുഷനായി കണക്കാക്കരുത് എന്നും അദ്ദേഹത്തിന് അമാനുഷികമായ ഒരു ശരീരമല്ല ഉള്ളതെന്നും അവര്* മാധ്യമങ്ങള്* കാട്ടുന്ന അനാവശ്യ ഉത്കണ്ഠയെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു.


താരത്തിനോടും കുടുംബത്തോടും ആരാധകര്* കാട്ടുന്ന സ്നേഹത്തിന് നന്ദി പറഞ്ഞ ലത അദ്ദേഹത്തിന്റെ ആരോഗ്യനിലയില്* പ്രശ്നമൊന്നുമില്ല എന്നും അവയവങ്ങളുടെ പ്രവര്*ത്തനങ്ങള്*ക്ക് കുഴപ്പമില്ല എന്നും വ്യക്തമാക്കി.

നിര്*ജ്ജലീകരണവും വയറിലെ അണുബാധയുമാണ് രോഗ കാരണമെന്ന് ചൂണ്ടിക്കാട്ടിയ ലത താരത്തെ തീവ്രപരിചരണ വിഭാഗത്തില്* പ്രവേശിപ്പിച്ചതിനു കാരണം അവിടം അണുവിമുക്തമായതു കൊണ്ടാണെന്ന് പറഞ്ഞു. രജനിക്ക് ഗുരുതരമായ അണുബാധയുണ്ട്. ഡോക്ടര്*മാര്* മികച്ച ചികിത്സയാണ് നല്*കുന്നത്. തങ്ങളുടെ സ്വകാര്യതയെ മാധ്യമങ്ങള്* ബഹുമാനിക്കണമെന്നും ലത ചോദ്യങ്ങള്*ക്ക് മറുപടിയായി പറഞ്ഞു.

കുടല്* സംബന്ധമായ അസുഖവും ശ്വാസകോശ അണുബാധയുമാണ് രജനിയുടെ ആരോഗ്യ പ്രശ്നങ്ങളെന്ന് അദ്ദേഹത്തെ പരിചരിക്കുന്ന ഡോക്ടര്* വ്യക്തമാക്കി. രജനി തങ്ങളോടും തമാശകള്* പറഞ്ഞു എന്നും പ്രാതലായി രണ്ട് ഇഡ്ഡലിയും ഒരു വടയും കഴിച്ചു എന്നും മാധ്യമപ്രവര്*ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ഹീമോ ഡയാലിസ് നടത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ഡയാലിസിസ് നടത്തുന്നത് വൃക്കകള്* തകരാറിലാവുമ്പോള്* മാത്രമല്ല എന്നായിരുന്നു മറുപടി.

ശ്രീ രാമചന്ദ്ര മെഡിക്കല്* സെന്ററില്* പ്രവേശിപ്പിച്ചിരിക്കുന്ന രജനിയെ കഴിഞ്ഞ ദിവസം രാത്രിയിലാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.


Keywords: Rajini is not supernatural: Lata Rajinikanth, hemo dayalisis,Sree Ramachandra Medical Centre,Rajinikanth