നിരവധി ജനപ്രിയ സീരിയലുകള്* ഒരുക്കിയ കെ കെ രാജീവ് ഒരു സിനിമ സംവിധാനം ചെയ്യാന്* തീരുമാനിച്ചിട്ട് നാളുകള്* ഏറെയായി. മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്തു കൊണ്ട് സിനിമയില്* തുടക്കം കുറിക്കാനായിരുന്നു രാജീവിന്*റെ ആഗ്രഹം. ‘ചെമ്പകരാമന്*’ എന്ന് പേരിട്ട് ഒരു തിരക്കഥയും രാജീവ് ഒരുക്കി. മമ്മൂട്ടിക്ക് അത് ഇഷ്ടമാകുകയും ചെയ്തു. കാവ്യാ മാധവനെ മമ്മൂട്ടിയുടെ നായികയായും തീരുമാനിച്ചു. എന്നാല്* മമ്മൂട്ടിയുടെ ഡേറ്റും മറ്റ് പ്രശ്നങ്ങളും കാരണം പ്രൊജക്ട് നീണ്ടു പോകുകയാണ്.

മിനിസ്ക്രീനില്* രാജീവിന്റെ ജൂനിയറായിരുന്ന പലരും ബിഗ്*സ്ക്രീനിലെത്തി വിജയിക്കുകയും ചെയ്തു. എന്തായാലും ഉടന്* തന്നെ ഒരു സിനിമ ഒരുക്കാനുള്ള തീരുമാനത്തിലാണ് രാജീവ്. എന്നാല്* നായകന്* മമ്മൂട്ടിയല്ല. ജയറാമിനെ നായകനാക്കിയാണ് രാജീവ് തന്റെ ആദ്യ സിനിമ ഒരുക്കുന്നത്. റീമ കല്ലിംഗലും ഷീലയും ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു കുടുംബചിത്രമാണ് രാജീവ് ഒരുക്കുന്നത്. പേരിട്ടിട്ടില്ലാത്ത ഈ ചിത്രം സെവന്* ആര്*ട്സിന്റെ ബാനറില്* ജി പി വിജയ്കുമാറാണ് നിര്*മ്മിക്കുക.