തന്റെ ചികിത്സയെ കുറിച്ച് പുറത്തുവരുന്ന റിപ്പോര്*ട്ടുകള്* തമിഴ് സൂപ്പര്* താരം രജനീകാന്തിന് ഞെട്ടല്* നല്*കി എന്ന് മരുമകനും സിനിമാതാരവുമായ ധനുഷ്. ഒരുപക്ഷേ “റാണ”യിലായിരിക്കും രജനി അവസാനമായി അഭിനയിക്കുന്നത് എന്നും ധനുഷ് സൂചന നല്*കി. ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി ജയലളിതയെ സന്ദര്*ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രജനി പത്ത് ദിവസത്തിനുള്ളില്* തമിഴ്നാട്ടില്* മടങ്ങിയെത്തുമെന്നും ധനുഷ് സൂചന നല്*കി. ഇപ്പോള്* അദ്ദേഹത്തിന് പൂര്*ണ വിശ്രമമാണ് വേണ്ടതെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട് എന്നും ധനുഷ് പറഞ്ഞു. അദ്ദേഹത്തിന്റെ രോഗത്തിന്റെ മൂലകാരണം മൌണ്ട് എലിസബത്ത് ആശുപത്രിയിലെ ഡോക്ടര്*മാര്* കണ്ടുപിടിച്ചു എന്നും വൃക്ക മാറ്റിവയ്ക്കല്* വേണ്ടിവരില്ല എന്നാണ് കരുതുന്നത് എന്നും രജനിയുടെ മരുമകന്* പറഞ്ഞു.

മടങ്ങിയെത്തിയാല്* റാണയുടെ ചിത്രീകരണം പൂര്*ത്തീകരിക്കും. എന്നാല്*, തുടര്*ന്ന് അഭിനയിക്കുമോ എന്ന് അദ്ദേഹമാണ് തീരുമാനിക്കുന്നത് എന്നും ധനുഷ് മാധ്യമ പ്രവര്*ത്തകരുടെ ചോദ്യങ്ങള്*ക്ക് മറുപടിയായി പറഞ്ഞു.

റാണയുടെ ഷൂട്ടിംഗിന്റെ ആദ്യ ദിവസം മുതലാണ് രജനിയുടെ ആരോഗ്യനില തകരാറിലായത്. ചെന്നൈയില്* സെന്റ് ഇസബെല്* ആശുപത്രിയിലും ശ്രീ രാമചന്ദ്ര മെഡിക്കല്* സെന്ററിലും ചികിത്സ നടത്തിയ ശേഷമാണ് രജനിയെ വിദഗ്ധ പരിചരണത്തിനായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് മെഡിക്കല്* സെന്ററില്* പ്രവേശിപ്പിച്ചത്.