-
രജനിക്ക് വൃക്ക കൊടുക്കാന്‍* ആത്മഹത്യാശ്ര&
തന്റെ ആരാധനാമൂര്‍*ത്തിയായ രജനീകാന്തിന് വൃക്കം ദാനം ചെയ്യാനായി യുവാവ് ആത്മഹത്യ ചെയ്യാന്‍* ശ്രമിച്ചു. എന്നാല്‍* ബന്ധുക്കളുടെ സമയോചിതമായ ഇടപെടല്‍* മൂലം ഉടനടി ആശുപത്രിയില്‍* എത്തിക്കാന്‍* കഴിഞ്ഞതിനാല്‍* ഇയാളുടെ ജീവന്* രക്ഷിക്കാന്‍* കഴിഞ്ഞു. കോയമ്പത്തൂരിലാണ് ഈ സംഭവം നടന്നത്. ആത്മഹത്യക്ക് ശ്രമിച്ച രജനി രാജാ ആരോഗ്യസ്വാമി ഇപ്പോള്‍* കോയമ്പത്തൂരിലെ സര്*ക്കാര്* ആശൂപത്രിയില്‍* ചികിത്സയിലാണ്. താന്‍* മരിച്ചാല്‍* തന്റെ വൃക്ക രജനിക്ക് ദാനമായി കൊടുക്കാന്‍* ഉടനടി ഏര്*പ്പാടുണ്ടാക്കണം എന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണ് രാജാ ആരോഗ്യസ്വാമി ആത്മഹത്യക്ക് ശ്രമിച്ചത്.
കോയമ്പത്തൂരിനടുത്തുള്ള കുറിച്ചിയിലെ സുന്ദരപുരം ഗ്രാമത്തില്‍* നിന്നുള്ളയാളാണ് രാജാ ആരോഗ്യസ്വാമി. നാല്**പതുവയസുകാരനായ ഇയാള്‍* രജനിയുടെ കടുത്ത ആരാധകനാണ്. രജനിയോടുള്ള ആരാധന മൂത്താണ് ഇയാള്‍* പേരിന് മുന്നില്‍* ‘രജനി’ എന്നുകൂടി ചേര്*ത്തത്. ഗ്രാമത്തിലെ രജനി ഫാന്‍*സ് അസോസിയേഷന്റെ സെക്രട്ടറിയും കൂടിയാണ് രാജാ ആരോഗ്യസ്വാമി. രജനിയുടെ വൃക്കകള്‍* പ്രവര്*ത്തനരഹിതമായി എന്ന് വാര്*ത്തകള്* വന്നപ്പോള്‍* രജനിക്ക് ആരെങ്കിലും വൃക്ക ദാനം ചെയ്യാന്‍* തയ്യാറാകുമോ എന്ന് ഇയാള്‍* സുഹൃത്തുക്കളോട് സംശയം പ്രകടിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ഇയാളെ അബോധാവസ്ഥയില്‍* ബന്ധുക്കള്‍* കണ്ടെത്തിയത്. അമിതമായി ഉറക്കഗുളിക കഴിച്ചാണ് ഇയാള്‍* ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ആശുപത്രി അധികൃതര്‍* പറയുന്നു.
ആശുപത്രിയില്‍* വച്ചാണ് ഇയാളുടെ ഷര്*ട്ടിന്റെ പോക്കറ്റില്‍* നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. അതില്‍* ‘ഞാന്‍* മരിച്ചാല്‍* ഉടനടി എന്റെ വൃക്ക സൂപ്പര്‍*സ്റ്റാര്‍* രജനീകാന്തിന് ദാനം ചെയ്യാനുള്ള ഏര്*പ്പാടുണ്ടാക്കണം’ എന്ന് എഴുതിവച്ചിരുന്നു. ബന്ധുക്കളുടെ സമയോചിതമായ ഇടപെടല്‍* കാരണം രാജാ ആരോഗ്യസ്വാമിയുടെ ജീവന്* രക്ഷപ്പെട്ടെങ്കിലും ഇയാള്‍*ക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കുമെന്ന് കോയമ്പത്തൂര്‍* പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.
Keywords: Suicide attempt to help Rajani,kidney failure, Rajanikanth,fans assosiation,donated kidney,Rajani Raja Aarogyaswami
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks