-
വരുന്നൂ... ‘ഹാപ്പി ഹസ്ബന്‍*ഡ്സ് 2’
ഹിറ്റുകള്‍* അപൂര്*വ സംഭവങ്ങളായി മാറുന്ന ഇക്കാലത്ത്, 200 ദിവസങ്ങളോളം തിയേറ്ററുകളില്‍* കളിച്ച് കോടികളുടെ ലാഭം നേടിയ മലയാള സിനിമയായിരുന്നു ‘ഹാപ്പി ഹസ്ബന്‍*ഡ്സ്’. സജി സുരേന്ദ്രന്*റെ സംവിധാനത്തില്‍* കഴിഞ്ഞ വര്*ഷം പുറത്തിറങ്ങിയ ഈ ചിത്രം 8.5 കോടി രൂപയാണ് ലാഭം നേടിയത്. ഹാപ്പി ഹസ്ബന്‍*ഡ്സിലെ തമാശകള്‍* ഓര്*ത്തോര്*ത്ത് ചിരിക്കുന്ന പ്രേക്ഷകര്‍*ക്ക് സന്തോഷിക്കാനൊരു വാര്*ത്ത - ഈ സിനിമയുടെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുന്നു.
‘കുഞ്ഞളിയന്*’ എന്ന ചെറിയ ചിത്രത്തിന് ശേഷം സജി സുരേന്ദ്രന്* ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമയിരിക്കും ‘ഹാപ്പി ഹസ്ബന്‍*ഡ്സ് 2’. ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത, ഭാവന, റീമ കല്ലിങ്കല്‍* എന്നിവര്‍* തന്നെ രണ്ടാം ഭാഗത്തിലും അഭിനയിക്കും. കൃഷ്ണ പൂജപ്പുരയായിരിക്കും തിരക്കഥയെഴുതുക.
മിലന്* ജലീല്‍* ചിത്രം നിര്*മ്മിക്കുമെന്നാണ് ആദ്യ സൂചന. ജയറാമിന്*റെയും ജയസൂര്യയുടെയും മറ്റ് പ്രൊജക്ടുകളുടെ തിരക്കുകള്‍* ഒഴിഞ്ഞ ശേഷം ഹാപ്പി ഹസ്ബന്‍*ഡ്സിന്*റെ രണ്ടാം ഭാഗം ആരംഭിക്കാനാണ് സജി സുരേന്ദ്രന്* ഉദ്ദേശിക്കുന്നത്. അതിനു മുമ്പ് ‘കുഞ്ഞളിയന്*’ തീര്*ക്കും. ജയസൂര്യയാണ് ആ ചിത്രത്തിലെ നായകന്*.
ഹാപ്പി ഹസ്ബന്‍*ഡ്സ് രണ്ടാം ഭാഗത്തിന്*റെ വണ്‍**ലൈന്‍* കൃഷ്ണ പൂജപ്പുര പൂര്*ത്തിയാക്കിയിട്ടുണ്ട്. കുഞ്ഞളിയന്*, മിസ്റ്റര്‍* സെക്യൂരിറ്റി എന്നീ ജയസൂര്യ ചിത്രങ്ങള്‍*ക്ക് തിരക്കഥയെഴുതുന്നതും കൃഷ്ണ പൂജപ്പുരയാണ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks