-
Cherupayar Papaya Thoran
Cherupayar Papaya Thoran

ആവശ്യമുള്ള സാധനങ്ങള്*
1. പപ്പായ ഗ്രേറ്റ്* ചെയ്*തത്* - നാല്* കപ്പ്*
2. ചെറുപയര്* വേവിച്ചത്* - രണ്ട്* കപ്പ്*
3. തേങ്ങ തിരുമ്മിയത്* - രണ്ട്* കപ്പ്*
മഞ്ഞള്*പ്പൊടി - ഒരു ടീസ്*പൂണ്*
വെളുത്തുള്ളി - അഞ്ച്* അല്ലി
ചുവന്നുള്ളി - നാല്*
പച്ചമുളക്* - നാല്*
ഇഞ്ചി - രണ്ടു കഷണം
4. വെളിച്ചെണ്ണ - രണ്ട്* ടേബിള്*സ്*പൂണ്*
കടുക്* - ഒരു ടീസ്*പൂണ്*
ചുവന്നുള്ളി വട്ടത്തില്* അരിഞ്ഞത്* - ഒരു ടേബിള്* സ്*പൂണ്*
കറിവേപ്പില - മൂന്നു തണ്ട്*
ഉപ്പ്* - പാകത്തിന്*
തയാറാക്കുന്ന വിധം: തേങ്ങ, മഞ്ഞള്*പ്പൊടി, വെളുത്തുള്ളി, ചുവന്നുള്ളി ഇഞ്ചി ഇവ ഒരുമിച്ച്* തരുതരുപ്പായി അരയ്*ക്കുക. ഒരു പാത്രത്തില്* ചെറുപയര്* വേവിക്കുക. കുഴിവുള്ള പാത്രത്തില്* പപ്പായ എടുത്തശേഷം ഉപ്പുതളിച്ച്* മൂടിവച്ച്* ആവികയറ്റുക. നല്ലതുപോലെ ആവികയറി വെന്തുകഴിയുമ്പോള്* അരപ്പുചേര്*ത്ത്* ഇളക്കി മൂടിവയ്*ക്കുക. അരപ്പ്* വെന്തുകഴിയുമ്പോള്* വേവിച്ച ചെറുപയര്* ചേര്*ത്തിളക്കി ഒന്നുകൂടി ആവികയറ്റിയശേഷം അടുപ്പില്* നിന്നു വാങ്ങിവയ്*ക്കുക. ചീനച്ചട്ടിയില്* എണ്ണ ചൂടാക്കി കടുകിട്ട്* പൊട്ടിക്കുക. ചുവന്നുള്ളിയും കറിവേപ്പിലയും ചേര്*ത്ത്* മൂപ്പിക്കുക. പിന്നീട്* വേവിച്ച പപ്പായയും ചെറുപയറും ഇതില്* കുടഞ്ഞിട്ട്* ഇളക്കി വാങ്ങിവയ്*ക്കുക. ചൂടുചോറിനൊപ്പം വിളമ്പാവുന്നതാണ്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks