-
സീനിയേഴ്സ് പണം വാരുന്നു, പൃഥ്വിക്ക് ഇരട്
‘പോക്കിരിരാജ’യുടെ മെഗാവിജയം ആവര്*ത്തിക്കുകയാണ് സംവിധായകന്* വൈശാഖ്. ‘സീനിയേഴ്സ്’ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. ഹിറ്റ് ചാര്*ട്ടില്* ഒന്നാം സ്ഥാനത്താണ് സീനിയേഴ്സ്. ബിജുമേനോന്*, മനോജ് കെ ജയന്* എന്നിവരുടെ കോമഡികളും ആര്*ക്കും പ്രവചിക്കാനാവാത്ത ക്ലൈമാക്സ് ട്വിസ്റ്റുമാണ് ചിത്രത്തെ വന്‍* വിജയമാക്കിയത്.
വെറും 20 ദിവസങ്ങള്‍*ക്കുള്ളില്* നാലരക്കോടി രൂപയാണ് വിതരണക്കാര്‍*ക്ക് ഷെയര്‍* ലഭിച്ചിരിക്കുന്നത്. സീനിയേഴ്സിന്*റെ നിര്*മ്മാണച്ചെലവ് 3.8 കോടി രൂപ മാത്രമായിരുന്നു. ലോംഗ് റണ്ണില്‍* നിര്*മ്മാതാവിന് കോടികളുടെ ലാഭമായിരിക്കും സീനിയേഴ്സ് നേടിക്കൊടുക്കുകയെന്നാണ് ബോക്സോഫീസ് റിപ്പോര്*ട്ട്.
മോഹന്‍*ലാലിന്*റെ ചൈനാ ടൌണ്‍* ഹിറ്റ് ചാര്*ട്ടില്* രണ്ടാം സ്ഥാനത്താണ്. ദിലീപിന്*റെ സ്ലാപ്സ്റ്റിക് കോമഡിയും മോഹന്‍*ലാല്‍*, ജയറാം എന്നിവരുടെ തകര്*പ്പന്* പ്രകടനവുമാണ് ചൈനാ ടൌണിന്*റെ ഹൈലൈറ്റ്. 50 ദിവസങ്ങള്‍*ക്കുള്ളില്* ഏഴുകോടിയോളം രൂപ കളക്ടുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൃഥ്വിരാജ് ഇരട്ടവിജയം സ്വന്തമാക്കിയതാണ് ഏറ്റവും പ്രത്യേകതയുള്ള വാര്*ത്ത. പൃഥ്വിയുടെ മാണിക്യക്കല്ല് ഹിറ്റ് ചാര്*ട്ടില്* മൂന്നാം സ്ഥാനത്തും ഉറുമി നാലാം സ്ഥാനത്തുമാണ്. ഹൃദയഹാരിയായ ഒരു കുടുംബചിത്രം എന്ന ലേബലാണ് മാണിക്യക്കല്ലിനെ ഹിറ്റാക്കുന്നത്. ദൃശ്യവിസ്മയം എന്ന നിലയില്‍* ഉറുമിയെ പ്രേക്ഷകര്‍* ഏറ്റെടുത്തുകഴിഞ്ഞു.
ജയസൂര്യ നായകനായ ‘ജനപ്രിയന്*’ ഹിറ്റ് ചാര്*ട്ടില്* അഞ്ചാം സ്ഥാനത്താണ്. പ്രേക്ഷകര്‍*ക്ക് മനം*നിറഞ്ഞ് ചിരിക്കാനുള്ള അവസരമാണ് ഈ ചിത്രം ഒരുക്കുന്നത്. ജയസൂര്യയുടെ കരിയറില്‍* ഈ ചിത്രത്തിന്*റെ വിജയം വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നവാഗത സംവിധായകന്* ബോബന്* സാമുവല്‍* പ്രതീക്ഷയുണര്*ത്തുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks