നിറഞ്ഞു നിന്ന ഗദ്ഗദം വിതുംബിടുന്നൊരോര്*മ്മയായ്
മറഞ്ഞിരുന്നു കേഴുവാനുമില്ലെനിക്കൊരാശ്രയം
പിറന്നു വീണ നാള്* മുതല്*ക്കു ചേര്*ത്തുവെച്ചതാണിവ
തുറന്നിടുന്നുയെന്* കരള്* വിധിക്കു മുന്നില്* ഞാനിതാ

അടഞ്ഞു പോയൊരെന്* പ്രതീക്ഷ-യാം പളുങ്ക് ചെപ്പുകള്*
ഉടഞ്ഞു പോയിടാതെയെന്നും കാത്തിരുന്നു നാള്*ക്കുനാള്*
കടഞ്ഞെടുത്തയെന്നുടെ നൊമ്പരത്തിന്* കൂടുകള്*
മെടഞ്ഞൊരുക്കി വെച്ച് ഞാനും സ്വപ്നമാം ചില്ലയില്*

തകര്*ന്നമര്*ന്നു പോയൊരെന്* മനസ്സിലുള്ള തേന്*കണം
നുകര്*ന്നണഞ്ഞു പോകുവാനായ് ചേരണം പ്രതീക്ഷയില്*
തകര്*ന്നു പോയൊരെന്* കിനാക്കളിന്നുമെന്നും ഞാനിതാ
പകര്*ന്നു ശൂന്യമാക്കിടുന്നു ഭാരമാര്*ന്നയെന്* മനം

വരികയില്ലേ നിങ്ങളും മറന്നിടാതെയെന്നിടം
അരികിലായി നില്*ക്കവേണം ജീവിതത്തിന്* പാതയില്*
കരിയിലക്കാറ്റിലാടി വീണിടാതെ നോക്കണം
തരികയില്ലേയെന്നുമെന്നും സ്നേഹമാര്*ന്ന പുഞ്ചിരി

ഇണങ്ങി നിന്നിടേണമെന്നു ഓര്ത്തുവെച്ചു ഞാനുമെന്*
പിണങ്ങിനിന്ന കൂട്ടരെയും കൂട്ടിയെന്* മനസ്സിലും
ഉണങ്ങി നിന്ന പൂമരം തളിര്*ക്കണം നാള്*ക്കുനാള്*
വണങ്ങിനിന്നു കേഴുമെന്നപേക്ഷ കേള്*ക്കുകില്ലേ നീ

Keywords: Kavithakal,malayalam poems,hrudayathin rodanam,
malayalam kavithakal