ശങ്കരനും മോഹനനും’ വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലെത്തുകയാണ്. മലയാള സിനിമയിലെ അതികായന്* ടി വി ചന്ദ്രന്* സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്* ശങ്കരനെയും മോഹനനെയും അവതരിപ്പിക്കുന്നത് യുവതാരം ജയസൂര്യയാണ്. ഈ ചിത്രത്തില്* ജയസൂര്യയുടെ 20 ഗെറ്റപ്പുകള്* ഇതിനകം ചര്*ച്ചാവിഷയമായിക്കഴിഞ്ഞു.


റീമ കല്ലിങ്കലും മീരാ നന്ദനുമാണ് ചിത്രത്തിലെ നായികമാര്*. തന്*റെ മറ്റ് സിനിമകളില്* നിന്നും വ്യത്യസ്തമാണ് ശങ്കരനും മോഹനനുമെന്ന് സംവിധായകന്* ടി വി ചന്ദ്രന്* പറയുന്നു.

“എന്*റെ മറ്റ് സിനിമകളെല്ലാം ജീവിച്ചിരിക്കുന്നവരുടെ പ്രശ്നങ്ങളാണ് ചര്*ച്ച ചെയ്തത്. ഈ ചിത്രത്തില്*, മരിച്ചുപോയവരുടെ പ്രശ്നങ്ങളും പറയാന്* ശ്രമിക്കുന്നു. തിയേറ്ററില്* പ്രേക്ഷകര്* ഈ സിനിമ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ” - ചന്ദ്രന്* പറയുന്നു.

സിനിമ ജീവിതവും സമരവും കലാപവുമൊക്കെയാണ് ടി വി ചന്ദ്രന്. ശങ്കരനും മോഹനനും തന്*റെ മറ്റ് ചിത്രങ്ങളില്* നിന്ന് വേറൊരു വ്യത്യാസം കൂടിയുണ്ടെന്ന് ചന്ദ്രന്* പറയുന്നു. “ഈ സിനിമയ്ക്ക് കൃത്യമായ ഒരു പ്രൊഡക്ഷന്* ടീമുണ്ടായിരുന്നു. പ്രേം പ്രകാശ്, രാജു മല്യത്ത് എന്നീ വലിയ നിര്*മ്മാതാക്കളുടെ പിന്തുണയുണ്ടായിരുന്നു. അവര്*ക്ക് ഈ സിനിമയെക്കുറിച്ച് വ്യക്തമായ പ്ലാനും വിഷനുമുണ്ടായിരുന്നു. സിനിമയുടെ റിലീസൊക്കെ അവര്* മുന്**കൂട്ടി പ്ലാന്* ചെയ്തു. അതിന്*റെ ടെന്*ഷനൊന്നും എന്*റെ മുന്**കാല സിനിമകളിലേതു പോലെ ഞാന്* അനുഭവിച്ചില്ല.” - ടി വി ചന്ദ്രന്* പറയുന്നു.

Keywords:Jayasurya's Shankaranum Mohananum,T.V.Chandran,prem prakash, Raju Malyath,Shankaranum Mohananum,jayasurya's 20 role, Reema Kallinkal, Meera Nandan